ചിക്കാഗോ: മോർട്ടൺഗ്രോവ് സെന്റ് മേരീസ്ക്നാനായകത്തോലിക്കാ ദേവാലയത്തിന്റെ 2026-27 വർഷത്തേക്കുള്ള ട്രസ്ടിമാരെയും മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളെയും തിരഞ്ഞെടുത്തു. സേവ്യർ നടുപറമ്പിൽ, സണ്ണി കണ്ണാല, ജോബി പോളക്കൽ, മജോ കുന്നശ്ശേരി, ഫെലിക്സ് പാലകൻ (യൂത്ത് ട്രസ്റ്റി) എന്നിവരാണ് പുതിയ കൈക്കാരന്മാർ. സണ്ണിമേലേടം പാരീഷ് സെക്രട്ടറി ആയും സി. ശാലോംപാരീഷ് ഓഫീസ് സെക്രട്ടറി ആയുംജെയിംസ് മന്നാകുളം അക്കൗണ്ടന്റ് ആയും തുടരും. റോയി ചേലമലയിൽ ആണ് പുതിയ പബ്ലിക് റിലേഷൻ ഓഫീസർ. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ട്രസ്ടിമാരെ അഭിനന്ദിച്ചുകൊണ്ട്, ഇടവകയുടെ സമഗ്ര പുരോഗതിക്കായി പുതിയ ഭാരവാഹികൾക്ക് എല്ലാ ആശംസകളും ഇടവകയുടെ മധ്യസ്ഥയായ പരിശുദ്ധ കന്യാമറിയത്തിന്റെ മാധ്യസ്ഥവും നേരുന്നതായിവികാരി ഫാ. സിജു മുടക്കോടിലും അസിസ്റ്റന്റ് വികാരി ഫാ. അനീഷ് മാവേലിപുത്തൻപുരയിലും അറിയിച്ചു. പരിചയസമ്പത്തും യുവശക്തിയും ഏകോപിപ്പിക്കുന്ന ഈ പുതിയ എക്സിക്യൂട്ടീവിനെ പാരീഷ് കൗൺസിൽ ഒന്നടങ്കം അനുമോദിച്ചു. പുതിയ എക്സിക്യൂട്ടീവ് 2026 ജനുവരി 1 മുതൽ ചുമതലയേറ്റെടുത്തു.











