Home അമേരിക്കൻ വാർത്തകൾ മാതൃസ്നേഹം ഉത്സവമാക്കി ന്യൂജേഴ്സി ഇടവകയുടെ മാതൃദിനാഘോഷം:

മാതൃസ്നേഹം ഉത്സവമാക്കി ന്യൂജേഴ്സി ഇടവകയുടെ മാതൃദിനാഘോഷം:

949
0

ന്യൂജേഴ്സി: മാതൃസ്നേഹത്തിന്റെ ഉത്സവനിറവിൽ ന്യൂജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയിലെ മെൻസ് മിനിസ്ടിയുടെ നേതൃത്വത്തിലുള്ള മാതൃദിനാഘോഷം.നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടതും ഇന്ന് ജീവിച്ചിരിക്കുന്നതുമായ എല്ലാം അമ്മമാരെയും സ്മരിച്ച് വി.കുർബ്ബാന അർപ്പിക്കപ്പെട്ടു.അമ്മ മാരുടെ ബേബി ബോട്ടിൽ ചലഞ്ച് സമ്മാനം പ്രത്യേകമായി കാഴ്ചവെച്ചു. തുടർന്ന് മാലാഖയുടെ വേഷം ധരിച്ച് കുരുന്നുകൾ അമ്മമാർക്ക് പുഷ്പം നൽകി,തുടർന്ന് മെൻസ് മിനിസ്ട്രി ടീം രാജമാണിക്യം വേഷവിധാനത്തോടെ സ്നേഹവിരുന്ന് അമ്മമാർക്ക് നൽകി. അന്നേ ദിവസം അമ്മമാരേയും കുഞ്ഞുങ്ങളെയും ഉൾപ്പെടുത്തി “വാവാ” എന്ന പുതുമനിറഞ്ഞ മത്സരവും നടത്തപ്പെട്ടു. ഏറെ പുതുമ നിറഞ്ഞതും വ്യത്യസ്ഥവുമായ മാതൃദിനാഘോഷം സ്നേഹോത്സവമാക്കി മാറ്റി ന്യൂജേഴ്സി ഇടവക.

Previous articleഫാ. സണ്ണി മാത്യു കുന്നംപടവില്‍ മാന്‍ഡ്യ രൂപത വികാര്‍ ജനറാള്‍
Next articleക്നാനായ സമുദായ സംരക്ഷണ സദസ് സംഘടിപ്പിച്ചു

Leave a Reply