Home ഇന്ത്യൻ വാർത്തകൾ ക്നാനായ സമുദായ സംരക്ഷണ സദസ് സംഘടിപ്പിച്ചു

ക്നാനായ സമുദായ സംരക്ഷണ സദസ് സംഘടിപ്പിച്ചു

851
0

കൊട്ടോടി:ക്നാനായ സമുദായത്തിലെ അത്മായ സംഘടനകളായ കെ.സി.സി, കെ.സി.ഡബ്ല്യൂ. എ, കെ.സി.വൈ.എൽ സംഘടനകളുടെ നേതൃത്വത്തിൽ കൊട്ടോട്ടിയിൽ സമുദായ സംരക്ഷണ സദസ് സംഘടിപ്പിച്ചു. രാവിലെ 10.30 ന് രാജപുരം ഫൊറോന വികാരി റവ. ഫാ. ജോർജ് പുതുപറമ്പിലിന്റെ നേതൃത്വത്തിൽ നടത്തിയ വിശുദ്ധ കുർബാനയോടെ സംരക്ഷണ സദസ് ആരംഭിച്ചു. വിശുദ്ധ കുർബാനയ്ക്ക് ശേഷം കെ സി സി ഇടക്കാട്ട് ഫൊറോന പ്രസിഡണ്ട് ഫിലിപ്പ് സ്കറിയാ പെരുമ്പളത്തുശേരിൽ സമുദായ ബോധവത്കരണ സെമിനാർ നയിച്ചു.
തുടർന്ന് കെ സി സി ഫൊറോന പ്രസിഡണ്ട് ഒ.സി.ജെയിംസിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനം ബറുമറിയം പാസ്റ്ററൽ സെൻറർ ഡയറക്ടർ റവ. ഫാ. ജോയി കട്ടിയാങ്കൽ ഉദ്ഘാടനം ചെയ്തു. KCC അതിരൂചതാ പ്രസിഡണ്ട് പി എ ബാബു പറമ്പെടത്തുമലയിൽ മുഖ്യപ്രഭാഷണം നടത്തി . കൊട്ടോടി വികാരി ഫാ. സ്റ്റിജോ തേക്കുംകാട്ടിൽ സ്വാഗതം ആശംസിച്ച യോഗത്തിന് പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ബിനോയി ഇടയാടിയിൽ, KCYL അതിരൂപതാ പ്രസിഡണ്ട് ലിബിൻ പാറയിൽ, KCWA മലബാർ റീജിയണൽ പ്രസിഡണ്ട് ശ്രീമതി പെണ്ണമ്മ ജെയിംസ് വലിയ പറമ്പിൽ, സാബു കരിശേരിക്കൽ, ബാബു കദളിമറ്റം,ഫിലിപ്പ് കൊട്ടോടി എന്നിവർ സംസാരിച്ചു.റവ. ഫാ. ജോഷി വല്ലർ കാട്ടിൽ, ഫാ. ഡിനോ കുമ്മാണികാട്ട്, ഫാ. ജോഷി വലിയവീട്ടിൽ, ഫാ. അബ്രാഹം പുതുകളത്തിൽ, ഫാ. ഷിനോജ് വെള്ളായിക്കൽ, ഫാ. സിബിൻ കൂട്ടകല്ലുങ്കൽ, ഫാ .ജോസഫ് വെള്ളാപ്പള്ളികുഴിയിൽ,ഫാ. ഷിജോ കുഴിപ്പള്ളിൽ, ഫാ. ലിജു മുളകുമറ്റത്തിൽ, KCC അതിരൂപതാ ഭാരവാഹികളായ ജോൺ തെരുവത്ത്, ടോം കരികുളം, എം സി കുര്യാക്കോസ്, ഷിജൂ കൂറാനായിൽ, സാബു കരിശ്ശേരിക്കൽ, ബിനു ചെങ്ങളം,സ്റ്റീഫൻ കുന്നുപുറം, സജി പ്ലാച്ചേരിപുറത്ത്, സജി കല്ലിട്ടു ക്കിൽ,മത്തായി നന്ദികാട്ട് , തോമസ് പതിപ്പള്ളിൽ, അനിൽ ചമ്പക്കര എന്നിവർ നേതൃത്വം നല്കി.

Previous articleമാതൃസ്നേഹം ഉത്സവമാക്കി ന്യൂജേഴ്സി ഇടവകയുടെ മാതൃദിനാഘോഷം:
Next articleഷിക്കാഗോ സേക്രഡ് ഹാർട്ട് ഫൊറോനായിൽ മദേർസ് ഡേ ആഘോഷിച്ചു.

Leave a Reply