Home യൂറോപ്പ് | ഗൾഫ് | ഓഷിയാന ദുബായ് ക്‌നാനായ കുടുംബയോഗം ഓണാഘോഷം

ദുബായ് ക്‌നാനായ കുടുംബയോഗം ഓണാഘോഷം

248
0

ദുബായ് ക്‌നാനായ കുടുംബയോഗത്തിന്റെ 2025 ഓണാഘോഷം – ഓണം പൊന്നോണം ദുബായ് ക്‌നാനായ കുടുംബയോഗത്തിന്റെ ആഭിമുഖ്യത്തില്‍ സെപ്തംബര് 21 ആം തിയതി ദേറയിലുള്ള ഉള്ള Knight Castle ഹോട്ടലില്‍ വച്ച് ഓണം പൊന്നോണം ആഘോഷിച്ചു. കുടുംബനാഥന്‍ ശ്രീ ഷാജു ജോസഫ് തത്തംകിണറ്റുകര യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം കുടുംബനാഥന്‍ ഉദ്ഘാടനം ചെയ്തു. KCC Dubai സെക്രട്ടറി മനോജ് ജോസഫ് പുളിയനാല്‍ എല്ലാ കുടുംബാംങ്ങളേയും ഓണാഘോഷങ്ങളിലേക്ക് സ്വാഗതം ചെയ്തു. യോഗത്തില്‍ KCWA UAE പ്രസിഡന്റ് എല്‍വി മരിയ ഇമ്മാനുവല്‍ , KCYL UAE പ്രസിഡന്റ് ജോര്‍ജ്കുട്ടി പുളിയാപ്പിള്ളില്‍, KCYL ദുബായ് പ്രസിഡന്റ് ടോം എലിയാസ് പൂവത്തുമ്മൂട്ടില്‍ , KCWA ദുബായ് പ്രസിഡന്റ് ജേബ തോമസ് ചെമ്മഴിക്കാട് , KCSL ദുബായ് പ്രസിഡന്റ് എലൈന ബിജു അറക്കല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. മാവേലി വരവേല്‍പ്പും പുലികളിയും അത്തപൂക്കളവും തിരുവാതിരയും ഓണകളികളും ഓണസദ്യയുമായി ദുബൈയിലെ ക്‌നാനായമക്കള്‍ ആവേശത്തോടെ ഒന്നിച്ചു കൂടി. KCWA Dubai യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ തെക്കന്‍ ബീറ്റ്‌സ് നടത്തിയ ചെണ്ടമേളം അരങ്ങേറ്റം ഓണപരിപാടികളുടെ മാറ്റുകൂട്ടി. KCSL Dubai യൂണിറ്റിലെ കുട്ടികള്‍ എഴുതുന്ന ചെറുകഥ സമാഹാരത്തിന്റെ പേര് *TAPESTRY* ശ്രീ വിന്‍സെന്റ് വലിയവീട്ടില്‍ന്റെ നേതൃത്വത്തില്‍ സദസില്‍ അവതരിപ്പിച്ചു. ശേഷം പത്താം ക്ളാസ്, പന്ത്രണ്ടാം ക്ളാസില്‍ മികച്ച വിജയം കരസ്ഥമാക്കിയ യൂണിറ്റിലെ കുട്ടികളെ ആന്നേ ദിവസം ആദരിച്ചു.

മുന്‍കാലങ്ങളില്‍ യൂണിറ്റില്‍ നടത്തിയ വിവിധ മത്സരങ്ങളുടെ സമ്മാനങ്ങള്‍ വിതരണവും ചെയ്തു. തുടര്‍ന്ന് All Kerala College Alumni Forum UAE (AKCAF) Director Board അംഗം ആയി തിരഞ്ഞെടുക്കപ്പെട്ട ശ്രീ വിന്‍സെന്റ് വലിയവീട്ടിലിനെയും ഈ ഓണക്കാലത്ത് ”ഓണമെത്തുന്നു”എന്ന സംഗീത ആല്‍ബം ഉള്‍പ്പെടെ 12 സംഗീത ആല്‍ബങ്ങള്‍ നിര്‍മ്മിച്ചു പുറത്തിറക്കിയ ശ്രീ ബിജുമോന്‍ ചാക്കോ അറക്കല്‍ നെയും കുടുംബത്തെയും യോഗത്തില്‍ ആദരിക്കുകയുണ്ടായി. കുട്ടികള്‍ക്കായി ഡ്രോയിങ് & പ്രസംഗ മത്സരങ്ങള്‍ നടത്തി. കൂടാതെ കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികള്‍ അരങ്ങേറി. ഓണപ്പാട്ട്, തിരുവാതിര,ഡാന്‍സ്, കോമഡി സ്‌കിറ്റ് എന്നിവ നടത്തപ്പെട്ടു. കുട്ടികളും മുതിര്‍ന്നവരുമടക്കം ഏകദേശം 230 ആളുകള്‍ പ്രസ്തുത പ്രോഗ്രാമില്‍ പങ്കെടുത്തു. ടാനിയ തോമസ് ചെമ്മഴിക്കാട് , ജെമീറ്റ സാറ കുര്യന്‍ മാളിയേക്കപറമ്പില്‍ & ടോം എലിയാസ് പൂവത്തുമ്മൂട്ടില്‍ എന്നിവരായിരുന്നു പരിപാടിയുടെ അവതാരകര്‍ . എന്റര്‍ടൈന്റ്മെന്റ് കോര്‍ഡിനേറ്റര്‍സ് ജേബ തോമസ് ചെമ്മഴിക്കാട് , സ്റ്റീഫന്‍ ജോസഫ് കരിംതൊട്ടിയില്‍ , ബിബു ജെയിംസ് മഴുവന്‍ചേരില്‍ , കെസിസി ദുബായ് അഡൈ്വസര്‍ തുഷാര്‍ ജോസ് കണിയാംപറമ്പില്‍ , കെസിസി ദുബായ് ട്രഷറര്‍ ജിജി ജോസ് മെച്ചേരിമറ്റത്തില്‍ എന്നിവര്‍ പരിപാടികള്‍ ഏകോപിപ്പിച്ചു. ടോം എലിയാസ്, ബെന്നി ലുക്കോസ് ഒഴുങ്ങാലില്‍ എന്നിവരുടെ നേതൃത്വത്തില്‍ KCYL ദുബായ് അംഗങ്ങള്‍ ചേര്‍ന്ന് മനോഹരമായ പൂക്കളമൊരുക്കി. KCC Dubai അഡൈ്വസര്‍ ശ്രീ തുഷാര്‍ ജോസ് കണിയാംപറമ്പില്‍ എല്ലാവര്‍ക്കും നന്ദി അര്‍പ്പിച്ചു. രാവിലെ തുടങ്ങിയ ഓണാഘോഷം ഏകദേശം വൈകുന്നേരം ആറുമണിയോടെ അവസാനിച്ചു.

Previous articleതാമരക്കാട്: തെക്കുംപെരുമാലില്‍ ഡോ. ടി. എം ജോസഫ് | Live Funeral Telecast Available
Next articleകെ.സി.വൈ.എല്‍. അതിരൂപത ലീഡര്‍ഷിപ്പ് ക്യാമ്പ് സമാപിച്ചു

Leave a Reply