ക്നാനായ കാത്തലിക് യൂത്ത് ലീഗിന്റെ 2024-25 വര്‍ഷത്തെ രണ്ടാമത് ലീഡര്‍ഷിപ്പ് ക്യാമ്പ് സമാപിച്ചു. കോട്ടയം അതിരൂപത സഹായ മെത്രാന്‍ അഭി. ഗിവര്‍ഗീസ് മാര്‍ അപ്രേം തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ വച്ച് നടന്ന സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. അതിരൂപത വൈസ് പ്രസിഡന്റ് നിതിന്‍ ജോസ് സമ്മേളനത്തിന് അധ്യക്ഷത വഹിക്കുകയും കോട്ടയം എം.പി ഫ്രാന്‍സിസ് ജോര്‍ജ് മുഖ്യപ്രഭാഷണവും നടത്തി. സിസ്റ്റര്‍ അഡൈ്വസര്‍ സി. ലേഖ SJC ആമുഖ സന്ദേശം നല്‍കിയ യോഗത്തിന് KCC അതിരൂപത സെക്രട്ടറി ബേബി മുളവേലിപ്പുറവും KCYL അതിരൂപത ഡയറക്ടര്‍ ഷെല്ലി ആലപ്പാട്ടും ആശംസകള്‍ അറിയിച്ചു സംസാരിച്ചു. സെക്രട്ടറി ചാക്കോ ഷിബു സ്വാഗതവും, ജോയിന്റ് സെക്രട്ടറി ബെറ്റി തോമസ് യോഗത്തിന് കൃതഞതയും അറിയിച്ചു. അതിരൂപത പ്രസിഡന്റ് ജോണിസ് പി സ്റ്റീഫന്‍, ചാപ്ലയിന്‍ ഫാ മാത്തുകുട്ടി കുളക്കാട്ടുകുടിയില്‍, ജോയിന്റ് ഡയറക്ടര്‍ സ്റ്റെഫി തോമസ്, ഭാരവാഹികളായ, ജാക്‌സണ്‍ സ്റ്റീഫന്‍,അലന്‍ ബിജു, ആല്‍ബിന്‍ ബിജു എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. ഒക്ടോബര്‍ 18 വൈകുന്നേരം രെജിസ്‌ട്രേഷനോട് കൂടി ആരംഭിച്ച ക്യാമ്പില്‍ വിവിധ ഇടവകകളില്‍ നിന്നായി 78 യുവാക്കള്‍ പങ്കെടുത്തു. ക്യാമ്പില്‍ ബെസ്റ്റ് ക്യാമ്പറായി തെള്ളിത്തോട് ഇടവകാംഗം നിതിന്‍ ലൂക്കോസ് നന്ദിക്കുന്നേല്‍ , പിറവം ഇടവകാംഗമായ സോനാ അന്ന സജി എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. ഒക്ടോബര്‍ 18 ശനിയഴ്ച മൂന്നു മണിക്ക് രജിസ്‌ട്രേഷനോടുകൂടി ആരംഭിച്ച ക്യാമ്പ് ഉദ്ഘാടനം ചെയ്തത് കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ ആയിരുന്നു. യുവജനങ്ങള്‍ പൊതു പ്രവര്‍ത്തനരംഗത്തിലേക്ക് കടന്നു വരേണ്ടത്തിന്റെ ആവശ്യകത എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ MLA ചാണ്ടി ഉമ്മന്‍, പാലാ നഗരസഭ ചെയര്‍മാന്‍ തോമസ് പീറ്റര്‍, കേരള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഷൈജി ഓട്ടപ്പിള്ളി എന്നിവര്‍ പങ്കെടുക്കുകയും യുവജനങ്ങളുമായി സംസാരിക്കുകയും ചെയ്തു.
യുവജനങ്ങളില്‍ സംരംഭകത്വ ബോധം വളര്‍ത്തേണ്ടതിന്റെ ആവശ്യകത എന്ന വിഷയത്തില്‍ Mloft കമ്പനി ഉടമയായ ജോയല്‍ പങ്കെടുത്ത് സംസാരിച്ചു. ക്‌നാനായ സമുദായം എന്ന വിഷയത്തില്‍ ഫാ.മാത്യു കൊച്ചാദംപള്ളി, Dynamics of Loving relationship എന്ന വിഷയത്തില്‍ ബിസിഎം കോളേജ് പ്രൊഫസര്‍ ഡോ. റീജ പി എസ്, കെ.സി.വൈ.എല്‍ ഈ കാലഘട്ടത്തില്‍ എന്ന വിഷയത്തില്‍ കെ.സി.വൈ.എല്‍ ഡയറക്ടര്‍ ശ്രീ. ഷെല്ലി ആലപ്പാട്ട്, ലീഡര്‍ഷിപ്പ് എന്ന വിഷയത്തില്‍ പ്രശസ്ത പ്രഭാഷകന്‍ ജസ്റ്റിന്‍ തോമസ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. മാത്യു മണക്കാട്ട് ക്യാമ്പ് സന്ദര്‍ശിക്കുകയും കള്‍ച്ചര്‍ നൈറ്റ് ഉദ്ഘാടനം ചെയ്യുകയും യുവജനങ്ങളുമായി സംവദിക്കുകയും ചെയ്തു. ഫാ. ചാക്കോ വണ്ടന്‍കുഴിയുടെ നേതൃത്വത്തില്‍ യുവജനങ്ങളെ കുമ്പസാരത്തിനായി ഒരുക്കി, കുമ്പസാരം, ആരാധന, വി. കുര്‍ബാന, ജപമാല അര്‍പ്പണം തുടങ്ങിയവയില്‍ യുവജനങ്ങള്‍ ഭക്തിപൂര്‍വ്വം പങ്കുചേരുകയും ചെയ്തു. മുന്‍ അതിരൂപത വൈസ് പ്രസിഡന്റ് ജെറിന്‍ ജോയ് ക്യാമ്പ് ഫയര്‍ന് നേതൃത്വം നല്‍കി. യുവജനങ്ങള്‍ക്ക് വേണ്ടി കള്‍ച്ചറല്‍ നൈറ്റ് , മാര്‍ഗ്ഗംകളി പരിശീലനം, കാരിത്താസ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ CPR ട്രെയിനിങ്, Group discussion എന്നിവയും ക്യാമ്പിന്റെ ഭാഗമായി നടത്തപ്പെട്ടു. യുവജനങ്ങള്‍ ആവേശപൂര്‍വ്വം പങ്കെടുത്ത മോക് പാര്‍ലമെന്റ് കെ.സി.വൈ എം മുന്‍ സംസ്ഥാന പ്രസിഡന്റ് ശ്രീ.സിറിക് ചാഴിക്കാടന്‍ നേതൃത്വം നല്‍കി.












