Home യൂറോപ്പ് | ഗൾഫ് | ഓഷിയാന യുകെയിലെ ക്‌നാനായ കത്തോലിക്കാ വിശ്വാസികളുടെ തനിമയും പാരമ്പര്യവും സംരക്ഷിക്കുമെന്ന് ഉറപ്പുനൽകി  ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത...

യുകെയിലെ ക്‌നാനായ കത്തോലിക്കാ വിശ്വാസികളുടെ തനിമയും പാരമ്പര്യവും സംരക്ഷിക്കുമെന്ന് ഉറപ്പുനൽകി  ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത മെത്രാൻ മാർ ജോസഫ് സാബ്രിക്കൽ

1003
0

ലണ്ടൻ: യുകെയിലെ ക്‌നാനായ കത്തോലിക്ക വിശ്വാസികളുടെ തനിമയും പാരമ്പര്യവും സംരക്ഷിക്കുന്നതിനും, രൂപതാംഗത്വം സംബന്ധിച്ചു നിലവിലുള്ള ആശങ്കകൾ പരിഹരിച്ചുകൊണ്ടും ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത പുതിയ സർക്കുലർ പുറത്തിറക്കി. ക്നാനായ കത്തോലിക്ക വിശ്വാസികളും മറ്റ് സീറോമലബാർ സഭാംഗങ്ങളും അവരുടെ വിവാഹം യുകെയിൽവച്ചു നടത്തുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങളെക്കുറിച്ചും കൂടുതൽ വ്യക്തത വരുത്തിക്കൊണ്ടാണ് പുതിയ സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്.

യുകെയിലെ ക്നാനായ കത്തോലിക്ക വിശ്വാസികൾ ഗ്രേറ്റ്‌ ബ്രിട്ടൻ രൂപതയിൽ അംഗമാകുന്നത് വഴി അവരുടെ ക്നാനായത്വം ഒരിക്കലും നഷ്ട്ടമാകില്ലായെന്ന് ഈ സർക്കുലറിൽ വളരെ വ്യക്തമായി പറയുന്നുണ്ട്.

ഗ്രേറ്റ്‌ ബ്രിട്ടൻ രൂപതയിൽ അംഗമാകുന്നത് വഴി ക്നാനായ കത്തോലിക്ക വിശ്വാസികളുടെ കോട്ടയം അതിരൂപതാംഗത്വവും മാതൃ ഇടവകാംഗത്വവും നഷ്ട്ടമാകുകയില്ലായെന്ന് അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത 2023-ൽ പുറത്തിറക്കിയ സർക്കുലറിനെ പൂർണ്ണമായി അംഗീകരിച്ചുക്കൊണ്ടാണ് ഗ്രേറ്റ്‌ ബ്രിട്ടൻ രൂപത പുതിയ സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്. നിലവിൽ യുകെയിലെ ക്നാനായ വിശ്വാസികൾക്കിടയിൽ ഉടലെടുത്തിരിക്കുന്ന ആശങ്കകൾക്ക് പൂർണ്ണ വിരാമമിട്ടുക്കൊണ്ടാണ് പുതിയ സർക്കുലർ. 

ലിവർപൂളിൽ ലഭിച്ച പുതിയ പള്ളിയുടെ വെഞ്ചിരിപ്പും, കഴിഞ്ഞ ദിവസം നടന്ന വാഴ്‌വിന്റെ സന്തോഷങ്ങളോടൊപ്പം പുതിയ ഉത്തരവിലൂടെ ക്നാനായ സമൂഹത്തിനും കോട്ടയം രൂപതയ്ക്കും ഇരിട്ടി മധുരമാണ് ലഭിച്ചിരിക്കുന്നത് കോട്ടയം അതിരൂപത സഹായ മെത്രാൻ അഭിവന്ദ്യ ജോസഫ് പണ്ടാരശേരീൽ പിതാവ്  യുകെയിൽ ഉള്ളപ്പോൾ ആണ് പുതിയ സർക്കുലർ ഇറങ്ങിയത് എന്നത് ശ്രദ്ധേയമാണ്.

Previous articleകാന്‍ബറ സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കാത്തലിക് മിഷന്റെ 5-ാം വാര്‍ഷികവും, തിരുഹ്യദയ തിരുനാളും, ആദ്യകുര്‍ബാന സ്വീകരണവും
Next articleഡാളസ്സ് ക്രിസ്തുരാജ ഇടവക ബുളളറ്റിൻ പ്രകാശനം ചെയ്തു

Leave a Reply