Home ഇന്ത്യൻ വാർത്തകൾ ലഹരി വിരുദ്ധ ബോധവല്‍ക്കരണ സെമിനാറും സമ്മേളനവും നടത്തപ്പെട്ടു

ലഹരി വിരുദ്ധ ബോധവല്‍ക്കരണ സെമിനാറും സമ്മേളനവും നടത്തപ്പെട്ടു

294
0

കെ.സി.വൈ.എല്‍ അതിരൂപത സമിതിയുടെ നേതൃത്വത്തില്‍ അപ്നാദേശ് പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ലഹരി വിരുദ്ധ ബോധവല്‍ക്കരണ സെമിനാറും സമ്മേളനവും പിറവം ഹോളി കിങ്സ് ക്‌നാനായ കത്തോലിക്കാ ഫൊറോന ദേവാലയത്തില്‍ വെച്ച് നടത്തപ്പെട്ടു. ലഹരിവിരുദ്ധ റാലിയോടെ ആരംഭിച്ച യോഗത്തില്‍ അതിരൂപത ജനറല്‍ സെക്രട്ടറി ചാക്കോ ഷിബു ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലഹരി വിരുദ്ധ ബോധവല്‍ക്കരണ സെമിനാറിന് കേരള പോലീസ് ജനമൈത്രി ട്രെയിനര്‍ അജേഷ് കെ പി നേതൃത്വം നല്‍കി. ലഹരിവിരുദ്ധ സമ്മേളനം അനൂപ് ജേക്കബ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.കെ.സി.വൈ.എല്‍ അതിരൂപത പ്രസിഡന്റ് ജോണിസ് പി സ്റ്റീഫന്‍ അധ്യക്ഷത വഹിച്ചു. അതിരുപതാ ചാപ്ലിന്‍ ഫാ. മാത്തുകുട്ടി കുളക്കാട്ടുകുടിയില്‍ ആമുഖ സന്ദേശം നല്‍കി. പിറവം യൂണിറ്റ് ചാപ്ലയിനും ഫൊറോന വികാരിയുമായ ഫാ. തോമസ് പ്രാലേല്‍ സ്വാഗതം ആശംസിക്കുകയും അപ്നാദേശ് ചീഫ് എഡിറ്റര്‍ ഫാ. മാത്യു കുരിയത്തറ അനുഗ്രഹ പ്രഭാഷണം നല്‍കുകയും ചെയ്തു. അതിരൂപത വൈസ് പ്രസിഡന്റ് നിതിന്‍ ജോസ് യോഗത്തിന് നന്ദി അറിയിച്ചു സംസാരിച്ചു. പിറവം യൂണിറ്റ് അസി. ചാപ്ലയിന്‍ ഫാ ലിന്റോ തണ്ടയില്‍,അതിരൂപത ഡയറക്ടര്‍ ഷെല്ലി ആലപ്പാട്ട് ,അതിരൂപത സി അഡൈ്വസര്‍ സി ലേഖ,ജോയിന്റ് ഡയറക്ടര്‍ സ്റ്റെഫി പുതിയകുന്നേല്‍, ഭാരവാഹികളായ ബെറ്റി തോമസ്,അലന്‍ ബിജു , ആല്‍ബിന്‍ ബിജു, ജാക്‌സണ്‍ സ്റ്റീഫന്‍ പിറവം യൂണിറ്റ് ഡയറക്ടര്‍ സണ്ണി പാലായില്‍, അഡൈ്വസര്‍ സി.അല്‍ഫോന്‍സാ, ലൂസി സണ്ണി , ഭാരവാഹികളായ ബെഞ്ചമിന്‍ ബെന്നി,സോന സണ്ണി,അലോണ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Previous articleനീണ്ടൂര്‍: ഇടപ്പളളിച്ചിറയില്‍ മേരി ജോസഫ് | Live Funeral Telecast Available
Next articleക്‌നാനായ കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി വാര്‍ഷിക പൊതുയോഗം നടത്തി

Leave a Reply