Home ഇന്ത്യൻ വാർത്തകൾ ക്‌നാനായ കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി വാര്‍ഷിക പൊതുയോഗം നടത്തി

ക്‌നാനായ കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി വാര്‍ഷിക പൊതുയോഗം നടത്തി

319
0

കോട്ടയം: ക്‌നാനായ മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ 13-ാമത് വാര്‍ഷിക പൊതുയോഗം കിടങ്ങൂര്‍ സെന്റ് മേരീസ് പാരീഷ് ഹാളില്‍ നടത്തി. സൊസൈറ്റി ചെയര്‍മാന്‍ പ്രൊഫ. ജോയി മുപ്രാപ്പള്ളില്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ സൈമണ്‍ സേവ്യര്‍ മണപ്പള്ളില്‍, ഡയറക്ടര്‍ തോമസ് ജോസഫ് മുളയ്ക്കല്‍, മാനേജിംഗ് ഡയറക്ടര്‍ മാത്യു പി.കെ. പാണ്ടവത്ത്, ജനറല്‍ മാനേജര്‍ ജോസ് പി. ജോര്‍ജ് പാറടിയില്‍, ഓഡിറ്റര്‍ ജോസ് മാവേലില്‍ എന്നിവര്‍ പ്രസംഗിച്ചു. 2024-25 വര്‍ഷ കാലയളവില്‍ സൊസൈറ്റിയുടെ മൊത്തം ബിസിനസ്സ് 250 കോടി രൂപയായി വര്‍ദ്ധിച്ചു. കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കുന്നതിന് വേണ്ടി ഇടുക്കി ജില്ലയിലെ അണക്കരയിലും, വയനാട് ജില്ലയിലെ പുതുശ്ശേരിയിലും പുതിയ ബിസിനസ് സെന്ററുകള്‍ തുറന്നു. രാജ്യത്തെ മികച്ച ഇന്‍ഷുറന്‍സ് കമ്പനികളുമായി ചേര്‍ന്ന് അംഗങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പോളിസികള്‍ ലഭ്യമാക്കി വരുന്നു. ഡയറക്ടര്‍മാരായ ഡോ. സ്റ്റീഫന്‍ ജോര്‍ജ് എക്‌സ് എം.എല്‍.എ., ബിനോയി മാത്യു ഇടയാടിയില്‍, തോമസ് ഫിലിപ്പ് പീടികയില്‍, ജില്‍മോന്‍ ജോണ്‍ മഠത്തില്‍, ടോമി മാത്യു കൊച്ചാനയില്‍, ഡോ. ലൂക്കോസ് ജോര്‍ജ് പുത്തന്‍പുരയ്ക്കല്‍, ഷൈജി കുര്യാക്കോസ് ഓട്ടപ്പള്ളില്‍, ബേബി സൈമണ്‍ മുളവേലിപ്പുറത്ത്, ജെയിംസ് തോമസ് മലേപ്പറമ്പില്‍, സൈമണ്‍ പി.കെ. പാഴൂക്കുന്നേല്‍, ജോണി ചെറിയാന്‍ കണ്ടാരപ്പള്ളില്‍, ഷോണി പി. ജേക്കബ് പുത്തൂര്‍, ടോമി വാണിയംപുരയിടത്തില്‍, മേഴ്‌സി മാത്യു പാലച്ചുവട്ടില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. പൊതുയോഗത്തില്‍ 871 ഷെയര്‍ഹോള്‍ഡേഴ്‌സ് പങ്കെടുത്തു.

Previous articleലഹരി വിരുദ്ധ ബോധവല്‍ക്കരണ സെമിനാറും സമ്മേളനവും നടത്തപ്പെട്ടു
Next articleഉന്നത വിജയികള്‍ക്ക് ആദരവ് നല്‍കി ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി

Leave a Reply