Home ഇന്ത്യൻ വാർത്തകൾ ഉന്നത വിജയികള്‍ക്ക് ആദരവ് നല്‍കി ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി

ഉന്നത വിജയികള്‍ക്ക് ആദരവ് നല്‍കി ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി

235
0

ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തന ഗ്രാമങ്ങളിലെ എസ് എസ് എല്‍ സി, പ്ലസ് ടു ബാച്ചുകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ സ്വാശ്രയ സംഘ പ്രവര്‍ത്തകരുടെ മക്കള്‍ക്ക് ആദരവ് നല്‍കി. വിവിധ ഗ്രാമങ്ങളില്‍ നടത്തപ്പെട്ട പരിപാടിയുടെ ഉദ്ഘാടനം നാരകക്കാനം സെന്റ് ജോസഫ് പാരിഷ് ഹാളില്‍ കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. തോമസ് ആനിമൂട്ടില്‍ നിര്‍വഹിച്ചു. ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. സുജിത്ത് കാഞ്ഞിരത്തുംമൂട്ടില്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ മരിയാപുരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിന്‍സി റോബി , ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി പ്രോഗ്രാം ഓഫീസര്‍ സിറിയക് പറമുണ്ടയില്‍, പ്രോഗ്രാം കോ-ഓഡിനേറ്റര്‍ സിസ്റ്റര്‍ ജിജി വെളിഞ്ചായില്‍ , മെറിന്‍ എബ്രാഹം, ജസ്റ്റിന്‍ നന്ദികുന്നേല്‍, അനിമേറ്റര്‍ മിനി ജോണി, ബിജു അഗസ്റ്റിന്‍, സിബി മാത്യു, ബിന്ദു റോണി എന്നിവര്‍ പ്രസംഗിച്ചു. വിവിധ ഗ്രാമങ്ങളിലായി നൂറിലധികം കുട്ടികള്‍ക്ക് ആദരവ് നല്‍കിയതായി ഗ്രീന്‍വാലി ഡെവലപ്‌മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. സുജിത് കാഞ്ഞിരത്തുംമൂട്ടില്‍ അറിയിച്ചു

Previous articleക്‌നാനായ കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി വാര്‍ഷിക പൊതുയോഗം നടത്തി
Next articleഹൂസ്റ്റണില്‍ അന്തരിച്ച ഫാ. ജോസഫ് മണപ്പുറത്തിൻ്റെ സംസ്ക്കാര ചടങ്ങുകൾ സെപ്റ്റംബർ 25, 26, 27 തീയതികളിൽ | Live on KVTV

Leave a Reply