Home അമേരിക്കൻ വാർത്തകൾ ഹൂസ്റ്റണില്‍ അന്തരിച്ച ഫാ. ജോസഫ് മണപ്പുറത്തിൻ്റെ സംസ്ക്കാര ചടങ്ങുകൾ സെപ്റ്റംബർ 25, 26, 27 തീയതികളിൽ...

ഹൂസ്റ്റണില്‍ അന്തരിച്ച ഫാ. ജോസഫ് മണപ്പുറത്തിൻ്റെ സംസ്ക്കാര ചടങ്ങുകൾ സെപ്റ്റംബർ 25, 26, 27 തീയതികളിൽ | Live on KVTV

1252
0

ഹൂസ്റ്റണ്‍:ഹൂസ്റ്റണില്‍ അന്തരിച്ച ഫാ. ജോസഫ് മണപ്പുറത്തിൻ്റെ (80)സംസ്ക്കാര ചടങ്ങുകൾ സെപ്റ്റംബർ 25 ,27 തീയതികളിൽ നടത്തപ്പെടും. സെപ്റ്റംബർ 25 ന് വ്യാഴാഴ്ച വൈകുന്നേരം നാലുമണി മുതൽ ഒൻപതുമണി വരെ ക്നാനായ കമ്മ്യുണിറ്റി സെന്ററിൽ പൊതുദർശനം. സെപ്റ്റംബർ 27 ന് ശനിയാഴ്ച സെന്റ് മേരീസ് ക്നാനായ കാത്തലിക്ക് ഫൊറോനാ പള്ളിയിൽ രാവിലെ ഒൻപതു മണി മുതൽ പത്തുമണി വരെ പൊതുദർശനം .തുടർന്ന് ദിവ്യബലിക്കും പ്രാർത്ഥനാ ശുശ്രൂഷകൾക്കും ശേഷം സംസ്ക്കാരം നടക്കും. ഒളശ്ശ മണപ്പുറം പരേതരായ ഉതുപ്പാന്‍ പുന്നനും ഏലിക്കുട്ടിയുമാണ് മാതാപിതാക്കള്‍. സഹോദരങ്ങള്‍: ജോര്‍ജ് മണപ്പുറം, ലീലാമ്മ വടക്കേടം, മേരി കളവേലില്‍, എല്‍സി തുരുത്തുവേലില്‍, റ്റെസ്സി മൂഴിയില്‍, ലൈസാമോള്‍ വടകര. കോട്ടയം അതിരൂപതയില്‍ അരീക്കര, മറ്റക്കര, മാലക്കല്ല്, രാജാക്കാട്, ചമതച്ചാല്‍, നീറിക്കാട്, കുമരകം, നീണ്ടൂര്‍, മ്രാല, ഇരവിമംഗലം ഇടവകകളില്‍ സേവനം ചെയ്തിട്ടുള്ള ഫാ. മണപ്പുറം 1998 സെപ്റ്റംബര്‍ മാസം മുതലാണ് അമേരിക്കയില്‍ ശുശ്രൂഷ ആരംഭിച്ചത്. സരസമായ സംഭാഷണശൈലിയുടെ ഉടമയായിരുന്ന ഫാ. ജോസഫ് മണപ്പുറം കെസിസിഎന്‍എ കണ്‍വന്‍ഷനുകളില്‍ ചിരിയരങ്ങുകളില്‍ സജീവ സാന്നിദ്ധ്യമായിരുന്നു.

2006 ഡിസംബര്‍ 31 മുതല്‍ ഹൂസ്റ്റണ്‍ ക്നാനായ കാത്തലിക് കമ്മ്യൂണിറ്റിയുടെ വളര്‍ച്ചയില്‍ ഫാ. മണപ്പുറം നിര്‍ണ്ണായകമായ പങ്കു വഹിച്ചിട്ടുണ്ട്. ഹൂസ്റ്റണ്‍ ക്നാനായ കാത്തലിക് സൊസൈറ്റിയുടെയും മിഷന്‍റെയും സ്പിരിച്വല്‍ ഡയറക്ടറായി എട്ട് വര്‍ഷക്കാലം സേവനം ചെയ്തു. ഹൂസ്റ്റണ്‍ ക്നാനായ കാത്തലിക് കമ്മ്യൂണിറ്റി സെന്‍റര്‍ യാഥാര്‍ത്ഥ്യമാക്കുവാന്‍ ഫാ. മണപ്പുറം മുന്നിട്ടു പ്രവര്‍ത്തിച്ചിരുന്നു. നോര്‍ത്തമേരിക്കന്‍ ക്നാനായ കാത്തലിക് സമൂഹം എക്കാലവും ഓര്‍മ്മകളില്‍ കാത്തുസൂക്ഷിക്കുന്ന ഒരു വ്യക്തിത്വത്തിന്‍റെ ഉടമയായിരുന്നു ഫാ. ജോസഫ് മണപ്പുറം.

Previous articleഉന്നത വിജയികള്‍ക്ക് ആദരവ് നല്‍കി ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി
Next articleലയ്ക്ലാൻഡ് [ ഫ്ലോറിഡാ] മാത്തുക്കുട്ടി മഠത്തിലേട്ട് | Live Wake & Funeral Service Available

Leave a Reply