ചിക്കാഗോ വടംവലിയുടെ ശബ്ദമാകാൻ വാചാലതയുടെ രാജകുമാരൻ ബെഞ്ചമിൻ കുറുമുള്ളൂർ മെൽബണിൽ നിന്നും വടംവലിയുടെ പറുദീസയിൽ
ചിക്കാഗോ : ചിക്കാഗോ സോഷ്യൽ ക്ളബ് സംഘടിപ്പിക്കുന്ന 11 മത് അന്താരാഷ്ട്ര വടംവലിക്ക് മാറ്റ് കൂട്ടുന്നതിനായി കേരളത്തിലെ പ്രമുഖ വടംവലികളിലും, ഓസ്ട്രേലിയ ന്യൂസിലാൻഡ് വടംവലികളിലെയും നിറ സാന്നിധ്യമായ മേൽമണിൽ സ്ഥിര താമസമാക്കിയിരിക്കുന്ന ബെഞ്ചമിൻ ജേക്കബ് ചിക്കാഗോയുടെ മണ്ണിൽ എത്തുന്നു.
ക്രിക്കറ്റിനൊരു പറുദീസ ഉണ്ടങ്കിൽ അത് ഇംഗ്ലണ്ടിലെ ലോർഡ്‌സിൽ ആണെങ്കിൽ വടംവലിയുടെ പറുദീസാ എന്നത് അമേരിക്കയിലെ ചിക്കഗോയാണ്. ഈ പറുദീസായിൽ കമൻററിയിലൂടെ വർണ്ണനയുടെ വിസ്‌മയം തീർക്കാൻ വാചാലതയുടെ രാജകുമാരൻ ബെഞ്ചമിൻ കുറുമുള്ളൂർ മെൽബണിൽ നിന്നും ചിക്കാഗോയുടെ കാളിയങ്കതട്ടിൽ എത്തുന്നു.
ബെഞ്ചമിൻ ജേക്കബ് , സജി പൂത്തൃക്കയിൽ, റൊണാൾഡ് പൂക്കുമ്പേൽ അടങ്ങുന്ന ഉജ്വല കമൻററി ഇക്കുറി ചിക്കാഗോ വടംവലി ഉയരങ്ങളിൽ എത്തിക്കും.
കേരളത്തിലെ കുറുമുള്ളൂർ വടംവലിയുടെ നേടും തൂണും, ഓസ്‌ട്രേലിയൻ വടംവലികളിലെ നിര സാന്നിദ്ധ്യവുമായ ബെഞ്ചമിൻ , ആഗോള വടംവലി അസോസിയേഷനിലെ നിറ സാന്നിദ്ധ്യം കൂടിയാണ്.
വടംവലി പ്രേമികളുടെ സ്വപ്‌ന മത്സരമായ ചിക്കാഗോ വടംവലിയിൽ പങ്കെടുക്കുക എന്ന സ്വപ്‌ന സാക്ഷാത്കാരമാണ് എന്ന് ബെഞ്ചമിൻ സംഘാടകരോട് അറിയിച്ചു.
കുറുമുള്ളൂർ സെൻറ് സ്റ്റീഫൻസ് ക്‌നാനായ ഇടവകാംഗമായ ബെഞ്ചമിൻ ഓസ്‌ട്രേലിയയിൽ സ്ഥിര താമസക്കാരനാണ് .











