കോട്ടയം വിസിറ്റേഷൻ സമൂഹാംഗമായ സി.സി. ലേണാർദ്ദ് എസ്.വി.എം (89) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച (02-05 -2023) ഉച്ച കഴിഞ്ഞു 2 മണിക്ക് മ്രാല വിസിറ്റേഷൻ മഠം ചാപ്പലിലെ പ്രാർത്ഥനകൾക്ക് ശേഷം മ്രാല സെന്റ്. പീറ്റർ &പോൾ ക്നാനായ കാത്തലിക് പള്ളിയിൽ. പരേത കരിങ്കുന്നം ആക്കൽ പരേതരായ ചാക്കോ ഏലി ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ : മേരി,അനീസ്,ആലീസ്,പരേതനായ ജോസഫ്. പരേത മ്രാല,ചുങ്കം,മടമ്പം,നട്ടാശ്ശേരി,മള്ളൂശ്ശേരി,കുറുപ്പന്തറ,കൂടല്ലൂർ എന്നീ സ്കൂളുകളിൽ അധ്യാപികയായും തേറ്റമല,കൈപ്പുഴ,താമരക്കാട് എൻ.ആർ.സിറ്റി,കാരിത്താസ് എന്നിവിടങ്ങളിലും ശുശ്രൂഷ ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച (02-05 -2023) രാവിലെ 9 .30 ന് മ്രാല വിസിറ്റേഷൻ മഠത്തിൽ കൊണ്ടുവരും












