
സെക്രട്ടറി സോജിൻ കണ്ണാലിൽ
KCAC യുടെ ആഭിമുഖ്യത്തിൽ Knanaya Family Meet ഉം, KCWFC യുടെ നേതൃത്വത്തിൽ Easter & Mother’s day ആഘോഷങ്ങളും April 22 നു ഹാമിൽട്ടനിൽ 500 ലധികം പേരുടെ പങ്കാളിത്തത്തോടു കൂടി വർണശബളമായി നടത്തപ്പെട്ടു.
KCCNA പ്രസിഡന്റ് ഷാജി എടാട്ട് ചടങ്ങിൽ വിശിഷ്ടാതിഥി ആയിരുന്നു. KCAC നടത്തുന്ന വിവിധങ്ങളായ കർമ്മ പരിപാടികൾക്ക് പിന്തുണ പ്രഖ്യാപിച്ച അദ്ദേഹം, സമുദായത്തിന്റെ നിലനിൽപിന് വേണ്ടി മുൻകാലങ്ങളിൽ പ്രവർത്തിച്ചതിനേക്കാൾ ഊർജസ്വലതയോടെ KCCNA ക്കു വേണ്ടി തന്റെ കാലയളവിൽ പ്രവർത്തിക്കുമെന്ന് പ്രഖ്യാപിച്ചു.
KCAC പ്രസിഡന്റ് ഫിലിപ്പ്സ് കൂറ്റത്താം പറമ്പിൽ അധ്യക്ഷത വഹിച്ചു. എല്ലവർക്കും Easter & Mother’s day ആശംസകൾ അർപ്പിച്ച അദ്ദേഹം, നിലവിൽ സമുദായം നേരിടുന്ന വെല്ലുവിളികളെ നേരിടാൻ ഒറ്റക്കെട്ടായി നിന്നാൽ സാധിക്കുമെന്നും, ഏതു പ്രതിസന്ധികൾ വന്നാലും സംഘടനകളിലൂടെ സമ്പൂർണ എൻഡോഗമി കാത്തു പരിപാലിക്കാൻ പൂർണമായും സാധിക്കുമെന്നും, മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തുന്ന ഏറ്റവും മികച്ച യൂണിറ്റായി KCAC യെ മാറ്റിയെടുക്കാനുള്ള പരിശ്രമങ്ങളിൽ എല്ലാവരുടെയും സഹകരണവും അദ്ദേഹം അഭ്യർത്ഥിച്ചു.
യുവജന സംഗമത്തിൽ അഥിതി ആയിരുന്ന KCCNA വൈസ് പ്രസിഡന്റ് ഫിനു തൂമ്പനാൽ ആശംസകൾ നേർന്നു.
KCWFC പ്രസിഡന്റ് സിമി മരങ്ങാട്ടിൽ സ്വാഗതവും, സെക്രട്ടറി ജെസ്‌ലി പുത്തൻപുരയിൽ നന്ദിയും പറഞ്ഞു.
ഇതോടനുബന്ധിച്ചു സംഘടിപ്പിച്ച യുവജന സംഗമം, കലോത്സവം, ചീട്ടു കളി മത്സരം, ഫോട്ടോഗ്രാഫി മത്സരം എന്നിവ പങ്കെടുത്തവർക്ക് മികച്ച അനുഭവമായിരുന്നു.
കലോത്സവം കുട്ടികളിലെ കലാ വാസനകൾ പരിപോഷിപ്പിക്കാനും, സമ്മാനങ്ങൾക്കുപരിയായി അവരുടെ ആത്മവിശ്വാസം വർധിപ്പിക്കാനും സഹായിക്കും എന്ന് മാതാപിതാക്കൾ നിസംശയം അഭിപ്രായപ്പെട്ടു.
KCWFC യുടെ നേതൃത്വത്തിൽ നടത്തപ്പെട്ട കലാപരിപാടികൾ പങ്കെടുത്തവരെ കാഴ്ചയുടെ മറ്റൊരു വസന്തത്തിലേക്ക് നയിച്ചു.
വിവിധങ്ങളായ രുചികൾ സമ്മാനിച്ച നാടൻ തട്ടുകടയും, വിഭവ സമൃദ്ധമായ ഡിന്നർ എന്നിവ ഏവരുടെയും മനസും, വയറും നിറച്ചു.
പരിപാടികൾക്ക് മുൻ പ്രസിഡന്റ് സിബിൽ നീരാട്ടുപാറ, വൈസ് പ്രസിഡണ്ട് സിബു താളിവേലില്‍, സെക്രട്ടറി സോജിന്‍ കണ്ണാലില്‍, ജോ . സെക്രട്ടറി സിജു മുളയിങ്കല്‍, ട്രഷറര്‍ മജീഷ് കീഴേടത്തുമലയില്‍, കമ്മിറ്റി അംഗങ്ങളായ ജിജോ ഈന്തുംകാട്ടില്‍, ഡിനു പെരുമാനൂര്‍, നാഷണല്‍ കൗണ്‍സില്‍ അംഗങ്ങളായ ലൈജു ചെന്നങ്ങാട്ട്, ബിജു കിഴക്കേപ്പുറത്ത്, റിജോ മങ്ങാട്ട്, ജിസ്മി കുറ്റത്താംപറമ്പില്‍, ജിത്തു തോട്ടാപ്പിള്ളില്‍, വിമന്‍സ് ഫോറം പ്രസിഡണ്ട് സിമി മരങ്ങാട്ടില്‍, സൗമ്യ തേക്കിലക്കാട്ടിൽ, ജെസ്‌ലി പുത്തൻപുരയിൽ, ആൻ മൂത്തരയശ്ശേരിൽ, ആൻ മഠത്തിപ്പറമ്പിൽ തുടങ്ങിയവര്‍ നേതൃത്വം നല്കി.
KCAC യുടെ ചരിത്രത്തിൽ ആദ്യമായി ഒരേ സമയം വൈവിധ്യമാർന്ന പരിപാടികൾ ഒരു കുടക്കീഴിൽ അണിനിരത്തി ദിവസം മുഴുവനും ഏറ്റവും മികച്ച അനുഭവമാക്കി മാറ്റിയ സംഘടക സമിതിയെ പങ്കെടുത്തവർ മുക്തകണ്ഠം പ്രശംസിക്കുകയും ചെയ്തു.











