Home ഇന്ത്യൻ വാർത്തകൾ റാങ്കുകളുടെ തങ്കത്തിളക്കത്തില്‍ കോട്ടയം ബി.സി.എം കോളേജ്

റാങ്കുകളുടെ തങ്കത്തിളക്കത്തില്‍ കോട്ടയം ബി.സി.എം കോളേജ്

611
0

കോട്ടയം: മഹാത്മാഗാന്ധി സര്‍വ്വകലാശാല ബിരുദഫലം പ്രഖ്യാപിച്ചപ്പോള്‍ 18 റാങ്കുകളുമായി ബിസിഎം കോളേജ് തിളക്കമാര്‍ന്ന വിജയം നേടി കോട്ടയം ജില്ലയില്‍ മുന്‍ നിരയില്‍ എത്തി. ബിഎസ് സി ഹോം സയന്‍സ് വിഭാഗത്തില്‍ ടെസ എബ്രഹാം സര്‍വ്വകലാശാലയിലെ ഒന്നാം സ്ഥാനവും, അമ്മു വര്‍ഗീസ് അതേ പ്രോഗ്രാമിലെ നാലാം സ്ഥാനവും നേടി. ബി എ ഇംഗ്ലീഷ് വിഭാഗത്തില്‍ ഗായത്രി ആര്‍ നായര്‍ നാലാം സ്ഥാനവും ദേവപ്രിയ ഏഴാം സ്ഥാനവും, മോഡല്‍ 2 ഇംഗ്ലീഷില്‍ എയ്ഞ്ചല്‍ മേരി മൂന്നാം സ്ഥാനവും നേടി. രസതന്ത്ര വിഭാഗത്തില്‍ ഇരട്ടക്കുട്ടികളായ ആന്‍സ് മരിയ കുരുവിള, ആന്‍ മരിയ കുരുവിള എന്നിവര്‍ യഥാക്രമം ആറും പത്തും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ബിഎസ്സി സുവോളജിയില്‍ ദേവിക. ജി അഞ്ചാം സ്ഥാനം നേടി. ബി എ സോഷ്യോളജിയില്‍ ഹന്ന മോള്‍ സ്‌കറിയ, ലക്ഷ്മി സുരേഷ്, ആതിര സുരേഷ്, ഡോണ റോയ്, സൂര്യ സിബി എന്നിവര്‍ യഥാക്രമം ഒന്നു മുതല്‍ അഞ്ചുവരെ സ്ഥാനങ്ങള്‍ നേടി. സപ്തതിയുടെ നിറവില്‍ ആയിരിക്കുന്ന ബി സി എം കോളേജിന് റാങ്കുകളുടെ ഈ തങ്കത്തിളക്കം അഭിമാന മുഹൂര്‍ത്തം കൂടിയാണ്. ഒന്നാം റാങ്ക് നേടിയ ടെസ എബ്രഹാം മികച്ച ഒരു സംരംഭക കൂടിയാണ്. കോളേജിലെ സംരംഭകത്വ വികസന സെല്ലിന്റെയും നൈപുണ്യ വികസന സെല്ലിന്റെയും പ്രവര്‍ത്തനം പഠനത്തോടൊപ്പം മികച്ച ഒരു സംരംഭക കൂടിയാകാന്‍ തന്നെ സഹായിച്ചു എന്ന് ടെസ അഭിപ്രായപ്പെട്ടു. ചിട്ടയായ പരിശീലനങ്ങളിലൂടെയും അദ്ധ്യാപന മികവിലൂടെയും മുന്‍ വര്‍ഷങ്ങളിലേതുപോലെ ഇക്കുറിയും റാങ്കുകള്‍ വാരികൂട്ടിയ വിദ്യാര്‍ഥികളെയും ബി സി എം കുടുംബാംഗങ്ങളെയും കോളേജ് മാനേജര്‍ ഫാ. അബ്രഹാം പറമ്പേട്ട്, പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ കെ. വി. തോമസ്, ബര്‍സാര്‍ ഫാ.ഫില്‍മോന്‍ കളത്ര എന്നിവര്‍ അഭിനന്ദിച്ചു.

Previous articleമാതൃദിനം മംഗളദിനമാക്കി സാന്‍ ഹൊസെ
Next articleകെ.സി.വൈ.എല്‍ ക്യാമ്പ് സമാപിച്ചു

Leave a Reply