Home അമേരിക്കൻ വാർത്തകൾ മാതൃദിനം മംഗളദിനമാക്കി സാന്‍ ഹൊസെ

മാതൃദിനം മംഗളദിനമാക്കി സാന്‍ ഹൊസെ

315
0

സാന്‍ ഹൊസെ, കാലിഫോര്‍ണിയ: സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ഫൊറോന ദേവാലയത്തില്‍ മാതൃദിനം ആഘോഷമായി കൊണ്ടാടി. മെയ് 11ന് ആണ് മഹത്തായ ഈ ദിനം കൊണ്ടാടിയത്. വികാരി ഫാ. ജെമി പുതുശ്ശേരിയുടെ നേതൃത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാന മദ്ധ്യേ ഇടവകയിലെ എല്ലാ അമ്മമാര്‍ക്കും മാതൃദിന മംഗളങ്ങള്‍ നേരുകയും കുര്‍ബാനയ്ക്കു ശേഷം പുഷ്പങ്ങള്‍ നല്‍കി ആദരിക്കുകയും ചെയ്തു. പള്ളിയില്‍ ഉള്ള ചടങ്ങുകള്‍ക്കു ശേഷം പാരിഷ് ഹാളില്‍ എല്ലാ ഇടവകാംഗങ്ങളും ഒത്തു ചേരുകയും, സംഘടന ആയ കെ സി സി എന്‍ സി യുടെ നേതൃത്വത്തില്‍ എല്ലാ അമ്മമാരെയും ഒരുമിച്ചു നിറുത്തി കേക്ക് മുറിക്കുകയും ചെയ്തു. കെ സി സി എന്‍ സി പ്രസിഡന്റ് ഷിബു പാലക്കാട്ട് എല്ലാ അമ്മമാര്‍ക്കും മാതൃദിന മംഗളങ്ങള്‍ നേര്‍ന്നു.

Previous articleഹ്യൂസ്റ്റൺ ക്നാനായ ഇടവകയുടെ പാസ്റ്ററൽ സെന്ററിനു ശിലാസ്ഥാപനം
Next articleറാങ്കുകളുടെ തങ്കത്തിളക്കത്തില്‍ കോട്ടയം ബി.സി.എം കോളേജ്

Leave a Reply