Home ഇന്ത്യൻ വാർത്തകൾ കാരിത്താസ് ആശുപത്രിയില്‍ ഭൗമദിനാചരണം നടത്തി

കാരിത്താസ് ആശുപത്രിയില്‍ ഭൗമദിനാചരണം നടത്തി

702
0

കോട്ടയം: ലോക ഭൗമദിനത്തോടനുബന്ധിച്ച് കാരിത്താസ് ആശുപത്രി പാസ്റ്ററല്‍ കെയര്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ നേതൃത്വത്തില്‍ വിപുലമായ പരിപാടികള്‍ നടത്തി. പരിപാടികളുടെ ഉദ്ഘാടനം കാരിത്താസ് ആശുപത്രി ഡയറക്ടര്‍ റവ.ഡോ ബിനു കുന്നത്ത് നിര്‍വഹിച്ചു. ഉഴവൂര്‍ പഞ്ചായത്തു
പ്രസിഡന്‍റ് ജോണീസ് പി സ്റ്റീഫന്‍ മുഖ്യാഥിതിയായിരുന്നു. ഭൂമിയെ രക്ഷിക്കുവാന്‍ എല്ലാവരും ഒരുമിച്ചിറങ്ങുക എന്ന മുദ്രവാക്യത്തിലൂന്നിയാണ്
പരിപാടികള്‍ സംഘടിപ്പിക്കപ്പെട്ടത്. വേമ്പനാട് കായലിന്റെ കാവല്‍ക്കാരന്‍ എന്ന് അറിയപ്പെടുന്ന, പരിസ്ഥിതി സംരക്ഷണത്തിനായി മുന്നിട്ടിറങ്ങിയ എന്‍ എസ് രാജപ്പനെ ചടങ്ങില്‍ ആദരിച്ചു.

ദിനാചരണത്തിന്റെ ഭാഗമായി ആശുപത്രി ജീവനക്കാരുടെ നേതൃത്വത്തില്‍ ആശുപത്രിയ്ക്ക് സമീപമുള്ള പൊതു ഇടങ്ങള്‍ ശുചീകരിച്ചു. കൂടാതെ ജീവനക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി വിവിധ വിഭാഗങ്ങളില്‍ ഫേസ് ആര്‍ട്ട് മത്സരം സംഘടിപ്പിച്ചിരുന്നു. എന്റെ വീടും പരിസരവും എന്ന വിഷയത്തില്‍ ജീവനക്കാര്‍ക്കായി റീല്‍ മത്സരവും നടത്തി. ജോയിന്‍റ് ഡയറക്ടര്‍ ഫാ ജിനു കാവില്‍, ഫാ ജോയിസ് നന്ദിക്കുന്നേല്‍, ഫാ എബി അലക്സ് വടക്കേക്കര, ഫാ സ്റ്റീഫന്‍ തേവര്‍പറമ്പില്‍ എന്നിവര്‍ പങ്കെടുത്തു.

Previous articleചെറുകിട സംരഭങ്ങൾക്കു സഹായ ഹസ്തമൊരുക്കി ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി
Next article‘Family empowerment പ്രോഗ്രാമിന് തുടക്കം കുറച്ചു’

Leave a Reply