Home ഇന്ത്യൻ വാർത്തകൾ ചെറുകിട സംരഭങ്ങൾക്കു സഹായ ഹസ്തമൊരുക്കി ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി

ചെറുകിട സംരഭങ്ങൾക്കു സഹായ ഹസ്തമൊരുക്കി ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി

608
0

ഇടുക്കി: കോട്ടയംഅതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തന ഗ്രാമങ്ങളിലെ സ്വാശ്രയ സംഘാംഗങ്ങൾക്കു ചെറുകിട വരുമാന പദ്ധതികൾ നടപ്പിലാക്കുന്നതിന് അവസരമൊരുക്കുന്നു. പദ്ധതിയുടെ ഭാഗമായി ചെറുകിട വരുമാന സംരഭങ്ങളിലൂടെ തകർന്നടിഞ്ഞുകൊണ്ടിരിക്കുന്ന കാർഷിക മേഖലക്ക് കൈത്താങ്ങ് ആകുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്‌ഷ്യം വൈക്കുന്നത്. പെട്ടിക്കടകൾ,ചെറുകിട പലഹാര യൂണിറ്റുകൾ, മൂല്യ വർധിത കാർഷിക ഉത്പന്നങ്ങളുടെ വിപണനം, ഗുണനിലവാരമുള്ള വിത്തുകളുടെയും തൈകളുടെയും, വളങ്ങളുടെയും വിപണനം എന്നിങ്ങനെയുള്ള സംരംഭങ്ങളെയാണ് പ്രോത്സാഹിപ്പിക്കുന്നത് . പദ്ധതിയുടെ ഉദ്‌ഘാടനം കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് നിർവഹിച്ചു.ചടങ്ങിൽ കോട്ടയം അതിരൂപത വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് , ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി വൈസ് പ്രസിഡന്റ്ഫാ. ഷാജി പൂത്തറ, സെക്രട്ടറി ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത്, ഫാ. ബിബിൻ ചക്കുങ്കൽ പ്രോഗ്രാം ഓഫീസർ സിറിയക് ജോസഫ് പ്രൊജക്റ്റ് കോ-ഓർഡിനേറ്റർ ശ്രീലക്ഷ്മി രാജു എന്നിവർ സന്നിഹിതരായിരുന്നു.

Previous articleKOTTAYAM | CHANTHAMCHARTH || MELTO MATHEW || POOZHIKUNNEL, VATTAMUKALEL | 26-04-2023 |
Next articleകാരിത്താസ് ആശുപത്രിയില്‍ ഭൗമദിനാചരണം നടത്തി

Leave a Reply