Home യൂറോപ്പ് | ഗൾഫ് | ഓഷിയാന KKWF- മദേഴ്‌സ് ഡേയും, നഴ്‌സസ് ഡേയും സംയുക്തമായി ആഘോഷിച്ചു.

KKWF- മദേഴ്‌സ് ഡേയും, നഴ്‌സസ് ഡേയും സംയുക്തമായി ആഘോഷിച്ചു.

438
0

Kuwait Knanaya Cultural Association ന്റെ പോഷക സംഘടനയായ Kuwait Knanaya Women’സ് Forum (KKWF) അബ്ബാസിയയില്‍ വച്ച് മദേഴ്‌സ് ഡേയും നഴ്‌സസ് ഡേയും സംയുക്തമായി Amora 2025 എന്ന പേരില്‍ മെയ് 15 നു ആഘോഷിച്ചു. 200 ല്‍ അധികം അംഗങ്ങള്‍ പങ്കെടുത്ത Mother’s & Nurses Day ആഘോഷത്തില്‍ KKWF ചെയര്‍പേഴ്‌സണ്‍ ശ്രീമതി. സിനി ബിനോജ് ഓലിക്കലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍, സെക്രട്ടറി ശ്രീമതി ജാസിന്‍ റെനീസ് ഇലവുംകുഴിപ്പല്‍ സ്വാഗതം ആശംസിക്കുകയും, United Indian School Vice Principal ശ്രീമതി. Mary Litty ഉദ്ഘാടനം ചെയ്യുകയും ചെയ്തു. KKCA പ്രസിഡന്റ് ശ്രീ. ജോസ്‌കുട്ടി പുത്തന്‍തറ , ജനറല്‍ സെക്രട്ടറി ശ്രീ. ജോജി ജോയി പുലിയന്‍മാനയില്‍ , ട്രഷറര്‍ ശ്രീ. അനീഷ് ജോസ് മുതലുപിടിയില്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ച് സംസാരിച്ചു. നീതു മാത്യു കഴകാടിയില്‍ ‘Amora 2025’ പ്രോഗ്രാമിന്റെ അവതാരികയായിരുന്നു. ട്രഷറര്‍ ശ്രീമതി. മാലി ബിജു കവലക്കല്‍ എല്ലാവര്‍ക്കും നന്ദി അറിയിച്ചു.

കുവൈറ്റില്‍ ഉള്ള KKWF ലെ സീനിയര്‍ ആയിട്ടുള്ള അമ്മമാരേയും, നേഴ്‌സ് മാരേയും, മറ്റ് മേഖലകളില്‍ ജോലിചെയ്യുന്നവരും,അതുപോലെ അഞ്ചും അതില്‍ കൂടുതലും കുട്ടികളുള്ള അമ്മമാരെയും, നാട്ടില്‍ നിന്നും വന്ന അമ്മമാരെയും ചടങ്ങില്‍ ആദരിച്ചു. സമ്മേളനത്തിന് ശേഷം KKWF അംഗങ്ങളുടെ നയന മനോഹരമായ വിവിധ കലാപരിപാടികള്‍ പ്രോഗ്രാമിന് മാറ്റുകൂട്ടി. അതുപോലെ KKWF നടത്തിയ ഫോട്ടോഷൂട്ട് മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിക്കുകയും സമ്മാനം നല്‍കുകയും ചെയ്തു. KKCA സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളും പരിപാടിയില്‍ പങ്കെടുത്തു.

Previous articleഏറ്റുമാനൂര്‍: മുകളേല്‍ ബെന്നി ലൂക്കോസ്
Next articleKCWA- പാലത്തുരുത്ത് യൂണിന്റെ നേതൃത്വത്തില്‍ മദേഴ്‌സ് ഡേയും, നഴ്‌സസ് ഡേയും സംയുക്തമായി ആഘോഷിച്ചു.

Leave a Reply