Canberra ക്നാനായ മിഷനിൽ തിരുഹൃദയ തിരുനാൾ ഒക്ടോബർ 16 മുതൽ 18 വരെ
Canberra: തിരുഹൃദയത്തിന്റെ നാമധേയത്തിലുള്ള Canberra ക്നാനായ മിഷനിൽ ഈ വർഷത്തെ തിരുനാൾ October 16 വെള്ളിയാഴ്ച കൊടിയേറും. 17 ശനിയാഴ്ച വൈകുന്നേരം Canberra Knanaya Catholic Association (CKCA) ൻറെ ആഭിമുഖ്യത്തിൽകലാസന്ധ്യ നടത്തപ്പെടുന്നു. പ്രധാന തിരുനാൾ ദിവസമായ18 ഞായറാഴ്ച മുൻ മിഷൻ ചാപ്ലിൻ റവറന്റ് ഫാദർ ഡാലിഷ് കോച്ചേരിയുടെ മുഖ്യകാർമികത്വത്തിൽ റാസ കുർബാന അർപ്പിക്കപ്പെടുന്നു. തിരുനാളിന്റെ തിരുക്കർമ്മങ്ങളിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാൻ ഏവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു എന്ന് മിഷൻ ചാപ്ലിൻ Rev Fr Prince തൈപ്പുരയിടത്തിൽ അറിയിച്ചു.













