Home ഇന്ത്യൻ വാർത്തകൾ കോട്ടയം അതിരൂപതയിലെ സീനിയർ വൈദികൻ ഫാ. ജേക്കബ് മാങ്കോട്ടിൽ നിര്യാതനായി

കോട്ടയം അതിരൂപതയിലെ സീനിയർ വൈദികൻ ഫാ. ജേക്കബ് മാങ്കോട്ടിൽ നിര്യാതനായി

699
0

കോട്ടയം: അതിരൂപതയിലെ സീനിയര്‍ വൈദികന്‍ ഫാ. ജേക്കബ് മാങ്കോട്ടില്‍ (91) നിര്യാതനായി. സംസ്കാരം പിന്നീട്. അറുനൂറ്റിമംഗലം ഇടവകയിലെ മാങ്കോട്ടില്‍ പരേതരായ ജോസഫ് -മറിയാമ്മ ദമ്പതികളുടെ മകനായി 1935 ഫെബ്രുവരി 17-ന് ജനിച്ചു. 1963 മാര്‍ച്ച് 11-ന് മാര്‍ തോമസ് തറയില്‍ പിതാവിന്‍്റെ കൈവയ്പുശുശ്രൂഷയിലൂടെ പൗരോഹിത്യം സ്വീകരിച്ചു. തുടര്‍ന്ന് വാകത്താനം, ഇരവിമംഗലം, മാറിക, രാജപുരം, മടമ്പം, ഇടക്കോലി, തോട്ടറ, നീണ്ടൂര്‍, പഴയ കല്ലറ, ചാമക്കാല, അറുനൂറ്റിമംഗലം, കരിപ്പാടം, ചെറുകര, കുറുമുള്ളൂര്‍, കട്ടച്ചിറ തുടങ്ങിയ ഇടവകകളില്‍ വികാരിയായി ശുശ്രൂഷ നിര്‍വഹിച്ചു. വിയാനിഹോമില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. സഹോദരങ്ങള്‍: പരേതരായ ലൂക്കോസ്, ചാച്ചിക്കുട്ടി.

മൃതദേഹം ഒക്ടോബര്‍ 12 തിങ്കളാഴ്ച രാവിലെ 7.30 ന് വിയാനിഹോമിലെത്തിച്ച് ഒപ്പീസു ചൊല്ലി പ്രാര്‍ത്ഥിച്ചതിനുശേഷം അറുന്നൂറ്റിമംഗലം സെന്റ് ജോസഫ്സ് പള്ളിയിലെ പാരിഷ് ഹാളിലേക്ക് കൊണ്ടുപോകുന്നതാണ്. 11 മണിക്ക് പാരിഷ് ഹാളിലെ പ്രാര്‍ത്ഥനയെ തുടര്‍ന്ന് 11.30 മുതല്‍ അറുന്നൂറ്റിമംഗലം സെന്റ് ജോസഫ്സ് പള്ളിയില്‍ പൊതുദര്‍ശനത്തിനു വയ്ക്കുന്നതാണ്. ഉച്ചകഴിഞ്ഞ് 2.30 ന് മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ സംസ്‌ക്കാര ശുശ്രൂഷകള്‍ നടത്തപ്പെടും.

Previous articleകാരിത്താസില്‍ മൊബൈല്‍ ആരോഗ്യ യൂണിറ്റുകള്‍ക്ക് തുടക്കം
Next articleഅരീക്കര: കണ്ടച്ചാംകുന്നേല്‍ മാത്യു ജോസഫ് (ഷിജോ)

LEAVE A REPLY