Home അമേരിക്കൻ വാർത്തകൾ ഫാ. സജി പിണര്‍ക്കയിലിന്‍റെ രജതജൂബിലി സമാപനം ഭക്തിസാന്ദ്രമായി ആഘോഷിച്ചു

ഫാ. സജി പിണര്‍ക്കയിലിന്‍റെ രജതജൂബിലി സമാപനം ഭക്തിസാന്ദ്രമായി ആഘോഷിച്ചു

769
0

ചിക്കാഗോ: പിണര്‍ക്കയിലച്ചന്‍റെ പൗരോഹിത്യത്തിന്‍റെ ഇരുപത്തഞ്ചാം വാര്‍ഷിക സമാപന ആഘോഷങ്ങള്‍ മാലക്കല്ല് ലൂര്‍ദ് മാതാ ദേവാലയത്തില്‍ വെച്ച് നടത്തപ്പെട്ടു. ജൂബിലേറിയന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ കാഴ്ചസമര്‍പ്പണത്തോടെ ഭക്തിസാന്ദ്രമായി ദിവ്യബലി അര്‍പ്പിച്ചു. അഭി. മാര്‍ മാത്യു മൂലക്കാട്ട് പിതാവ് വചനസന്ദേശം നല്കി. തുടര്‍ന്ന് പാരിഷ് ഹാളില്‍ ജൂബിലി അനുമോദന സമ്മേളനം നടത്തുകയുണ്ടായി. കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്തു. കാസര്‍കോട് എംപി രാജ്മോഹന്‍ ഉണ്ണിത്താന്‍ മുഖ്യപ്രഭാഷണം നടത്തി. മാലക്കല്ല് ഇടവക വികാരി റവ.ഫാ. ഡിനോ കുമ്മാനിക്കാട്ടിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഫാ. ടിനേഷ് പിണര്‍ക്കയില്‍ ആശംസാപ്രസംഗം നടത്തി. കാരിത്താസ് ഹോസ്പിറ്റല്‍ ജോയിന്‍റ് ഡയറക്ടര്‍ ഫാ. ജിനു കാവില്‍ ജൂബിലേറിയന്‍റെ വക 30 വീടുകള്‍ പണിയാന്‍ സാമ്പത്തിക സഹായം നല്കിയതും മറ്റ് നിരവധിയായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെയും വീഡിയോ പ്രദര്‍ശനവും കാരിത്താസ് ആശുപത്രിയോട് സഹകരിച്ച് പുതുതായി നടത്തുന്ന 25 ലക്ഷം രൂപയുടെ പദ്ധതിയുടെ ഉദ്ഘാടനവും നടത്തപ്പെട്ടു.

സജി അച്ചന്‍ ഇതിനോടകം 40 ഇടവകകളില്‍ ആട് വളര്‍ത്തല്‍, 10 ഇടവകകളില്‍ പശു വളര്‍ത്തല്‍ എന്നിവയ്ക്കും സഹായം കൊടുത്തിട്ടുണ്ട്. അച്ചന്‍ ഇപ്പോള്‍ മയാമി സെന്‍റ് ജൂഡ് ക്നാനായ കത്തോലിക്കാ പള്ളി വികാരിയായി സേവനമനുഷ്ഠിക്കുന്നു. 50-ല്‍പരം ഗാനങ്ങള്‍ക്ക് ഈണം കൊടുക്കുകയും പത്ത് പുസ്തകങ്ങള്‍ രചിക്കുകയും ചെയ്തിട്ടുണ്ട്. സംഗീതജ്ഞന്‍, ധ്യാനപ്രസംഗകന്‍ എന്നീ നിലകളിലും അദ്ദേഹം പ്രശസ്തനാണ്. ഇപ്പോള്‍ അമേരിക്കയിലെ Walden യൂണിവേഴ്സിറ്റിയില്‍ Ph.D ഗവേഷണവിദ്യാര്‍ത്ഥി കൂടിയാണ്.

അനുമോദന സമ്മേളനത്തില്‍ നിരവധി വൈദികര്‍, സമര്‍പ്പിതര്‍, സാമുദായിക, സാംസ്കാരിക, രാഷ്ട്രീയ നേതാക്കന്മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സിസ്റ്റര്‍ ഇമ്മാക്കുലേറ്റ് എസ്വിഎം മദര്‍ ജനറല്‍ വിസിറ്റേഷന്‍ കോണ്‍ഗ്രിഗേ.ന്‍, സിസ്റ്റര്‍ ആന്‍ ജോസ് ഫാമിലി റെപ്രസെന്‍റേറ്റീവ്, സിസ്റ്റര്‍ മെര്‍സിലെറ്റ് എസ്വിഎം പാരിഷ് റെപ്രസെന്‍റേറ്റീവ്, റോയി ഇട്ടിപ്ലാക്കില്‍ പാരിഷ് റെപ്രസെന്‍റേറ്റീവ്, മാലക്കല്ല്, ഉപ്പച്ചന്‍ പതിയില്‍ ട്രസ്റ്റി സെ. ജൂഡ് ചര്‍ച്ച് മിയാമി, ഫ്രാന്‍സിസ് പറത്തറ പാരിഷ് റെപ്രസെന്‍റേറ്റീവ്, സെ. മേരീസ് ചര്‍ച്ച് സാന്‍ ജോസ്, കാലിഫോര്‍ണിയ എന്നീ പ്രമുഖര്‍ അനുമോദനങ്ങളര്‍പ്പിച്ചു. ഫാ. സജി പിണര്‍ക്കയില്‍ നന്ദിയര്‍പ്പിച്ച് മറുപടിപ്രസംഗം നടത്തി. സാബു കരിമാക്കീല്‍ എല്ലാവര്‍ക്കും നന്ദി പറഞ്ഞു.

എബി തെക്കനാട്ട്
പിആര്‍ഒ,

Previous articleകട്ടച്ചിറ: അഞ്ചുകണ്ടത്തില്‍ ചാക്കോ പി.കെ | Live Funeral Telecast Available
Next articleഏറ്റുമാനൂര്‍: വളളിക്കാട് ചകിരിയാംതടത്തില്‍ ജോണി സി.സി | Live Funeral Telecast Available

Leave a Reply