Home അമേരിക്കൻ വാർത്തകൾ “വയാ ഡോളോറോസ” നോമ്പുകാല ക്വിസ് മത്സര വിജയികൾ

“വയാ ഡോളോറോസ” നോമ്പുകാല ക്വിസ് മത്സര വിജയികൾ

859
0

ചിക്കാഗോ: ചെറുപുഷ്‌പ മിഷൻ ലീഗ് ക്‌നാനായ റീജിയണൽ കമ്മിറ്റി “വയാ ഡോളോറോസ” എന്ന പേരിൽ ഓൺലൈൻ നോമ്പുകാല ക്വിസ് മത്സരം സംഘടിപ്പിച്ചു. ഫ്ലോറിഡയിലെ ഒർലാണ്ടോ സെന്റ് സ്റ്റീഫൻസ് ക്‌നാനായ കത്തോലിക്ക പള്ളിയിലെ മൗറീൻ ജേക്കബ് തച്ചേട്ട് ഒന്നാം സ്ഥാനം നേടി.
ഫിലിപ്പ് എബ്രഹാം നെടുംതുരുത്തിൽ പുത്തൻപുരയിൽ (സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക പള്ളി, ചിക്കാഗോ), റ്റിഷ ചാക്കോ വട്ടക്കുന്നേൽ (ക്രൈസ്റ്റ് ദി കിംഗ് ക്‌നാനായ കത്തോലിക്ക പള്ളി, ഡാളസ്, ടെക്സാസ്), ഇസബെൽ വേലികെട്ടേൽ (സെന്റ് മേരിസ് ക്‌നാനായ കത്തോലിക്കാ ഫൊറോനാ പള്ളി, സാൻ ഹൊസെ, കാലിഫോർണിയ), മിയ ലൂസിയ കുന്നുംപുറം (സെന്റ് ജോൺ ന്യൂമാൻ ക്‌നാനായ കത്തോലിക്കാ മിഷൻ, ഫിലാഡൽഫിയ) എന്നിവർ യഥാക്രമം രണ്ടും മൂന്നും നാലും അഞ്ചും സ്ഥാനങ്ങൾ നേടി. മിഷൻ ലീഗ് ക്‌നാനായ റീജിയണൽ ഡയറക്ടർ ഫാ. ബിൻസ് ചേത്തലിൽ മത്സരം ഉദ്ഘാടനം ചെയ്‌തു. മിഷൻ ലീഗ് റീജിയണൽ ജനറൽ ഓർഗനൈസർ സിജോയ് പറപ്പള്ളിൽ സ്വാഗതവും സെക്രട്ടറി ജെയിംസ് കുന്നശ്ശേരി നന്ദിയും പറഞ്ഞു. ഫാ. സിജു മുടക്കോടിൽ ക്വിസ് മാസ്റ്റർ ആയിരുന്നു.

സിജോയ് പറപ്പള്ളിൽ

Previous articleജീവിത ശൈലി രോഗങ്ങള്‍ തടയുവാന്‍ ഭക്ഷണ ക്രമത്തിലെ അച്ചടക്കം അനിവാര്യം – മന്ത്രി ജി.ആര്‍ അനില്‍
Next articleകോട്ടയം അതിരൂപത മലങ്കര സഭയിൽ അഭിവന്ദ്യ ഗീവർഗീസ് മാർ അപ്രേം വൈദികരുടെ പാദങ്ങൾ കഴുകി പെസഹാ ശുശ്രൂഷകൾക്ക് മുഖ്യ കാർമ്മികത്വം വഹിച്ചു.

Leave a Reply