Home ഇന്ത്യൻ വാർത്തകൾ മാർ തോമസ് തറയിൽ വിശ്വാസവഴിയിൽ വേറിട്ട വ്യക്തിമുദ്ര പതിപ്പിച്ച ഇടയശ്രേഷ്ഠൻ: മാർ മാത്യു മൂലക്കാട്ട്

മാർ തോമസ് തറയിൽ വിശ്വാസവഴിയിൽ വേറിട്ട വ്യക്തിമുദ്ര പതിപ്പിച്ച ഇടയശ്രേഷ്ഠൻ: മാർ മാത്യു മൂലക്കാട്ട്

868
0

1975 ജൂലൈ മാസം 26-ാം തീയതി കാലം ചെയ്ത ഭാഗ്യസ്മരണാർഹനായ കോട്ടയം അതിരൂപതയുടെ അദ്ധ്യക്ഷനായിരുന്ന അഭിവന്ദ്യ മാർ തോമസ് തറയിൽ പിതാവ് വിശ്വാസവഴിയിൽ വേറിട്ട വ്യക്തിമുദ്ര പതിപ്പിച്ച ഇടയ ശ്രേഷ്ഠനായിരുന്നുവെന്ന് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട്. മാർ തോമസ് തറയിൽ പിതാവിന്റെ 50-ാം ചരമവാർഷികദിനാചരണത്തോടനുബന്ധിച്ച് കോട്ടയം ക്രിസ്തുരാജാ കത്തീഡ്രലിൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നല്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. സഭയുടെയും സമുദായത്തിന്റെയും പൊതുസമൂഹത്തിന്റെയും വളർച്ചയ്ക്കും വികസനത്തിനുമായി പിതാവു ദീഘവീക്ഷണത്തോടെ നല്കിയിട്ടുള്ള സംഭാവനകൾ നിസ്തുലമാണെന്നും അവയുടെ സത്ഫലങ്ങൾ ഇന്നും പൊതുസമൂഹം അനുഭവിക്കുന്നുവെന്നത് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളുടെ പ്രസക്തി വർദ്ധിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വിശുദ്ധ കുർബാനയിലും അനുസ്മരണ പ്രാർത്ഥനയിലും സഹായമെത്രാന്മാരായ മാർ ജോസഫ് പണ്ടാരശ്ശേരിൽ, ഗീവർഗീസ് മാർ അപ്രേം, വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് അതിരൂപതയിലെ വൈദിക പ്രതിനിധികൾ എന്നിവർ സഹകാർമ്മികരായി പങ്കെടുത്തു. തുടർന്ന് മാർ തോമസ് തറയിൽ പിതാവിന്റെ കബറിടത്തിങ്കൽ അനുസ്മരണ പ്രാർത്ഥനയും മന്ത്രായും നടത്തി. മാർ തറയിൽ പിതാവിന്റെ ദേഹവിയോഗത്തിന്റെ അൻപതാം വർഷത്തിൽ അതിരൂപതയുടെ നേതൃത്വത്തിൽ വിവിധ സംഘടനകളുടേയും പ്രസ്ഥാനങ്ങളുടേയും സഹകരണത്തോടെ നടപ്പിലാക്കുന്ന ഒരു വർഷം നീണ്ടുനില്ക്കുന്ന അനുസ്മരണ നവീകരണ പ്രവർത്തനങ്ങൾക്ക് ദിനാചരണത്തിൽ തുടക്കം കുറിച്ചു. അതിരൂപതയിലെ വൈദിക-സമർപ്പിത-അല്മായ പ്രതിനിധികൾ പങ്കെടുത്തു.

Previous articleകാരിത്താസ് ആശുപത്രിയിൽ കാൻസർ രോഗികൾക്ക് സഹായമാകാൻ ‘സഞ്ജീവനി’ പദ്ധതി
Next articleക്‌നാനായവോയ്‌സ് 13-ാം മത് കുതിരപ്പവന്‍ സ്വന്തമാക്കി മാഞ്ഞൂര്‍ സൗത്ത്‌ നമ്പ്യാമഠത്തില്‍ അനൂപ്-ചിന്നു ദമ്പതികള്‍

Leave a Reply