കോട്ടയം: സമുദായത്തിന്റെ വളര്‍ച്ച മക്കളിലൂടെ എന്ന തിരിച്ചറിവ് ക്‌നാനായ മാതാപിതാക്കളില്‍ ഊട്ടിയുറപ്പിക്കാന്‍ ലക്ഷ്യമിട്ട് ക്‌നാനായവോയ്‌സ് 2022 ജനുവരി 1 മുതല്‍ തുടക്കം കുറിച്ച ക്‌നാനായ കത്തോലിക്ക മാതാപിതാക്കളില്‍ നിന്നും ജനിക്കുന്ന നാലാമത്തെ കുഞ്ഞിന് ഒരു കുതിരപ്പവൻ പദ്ധതിയുടെ 13-ാം മത് കുരിരപ്പവന്‍ മാഞ്ഞൂര്‍ ചാമക്കാല സെന്റ് ജോണ്‍സ് ക്‌നാനായ കത്തോലിക്ക പളളി ഇടവകാംഗമായ നമ്പ്യാമഠത്തില്‍ അനൂപ് – ചിന്നു ദമ്പതികള്‍ക്ക് നാലാമത് ജനിച്ച ജെയ്‌സല്‍ അനൂപ് കുതിരപ്പവന്‍ സ്വന്തമാക്കി. 2024 ജൂലൈ 27 ന് സെന്റ് ജോണ്‍സ് ക്‌നാനായ കത്തോലിക്ക പളളിയില്‍ വച്ച് ഇടവക വികാരി ഫാ. ജോഷി വല്ലാര്‍കാട്ടില്‍ കുതിരപ്പവന്‍ സമ്മാനിച്ചു. Anabel Anoop, Daniel Anoop, Ezekiel Anoop എന്നിവര്‍ ജെയ്‌സലിന്റെ സഹോദരങ്ങളാണ്. അനൂപിന്റെ കുടുംബത്തിന് എല്ലാ ദൈവാനുഗ്രഹങ്ങളും നേര്‍ന്നു കൊണ്ട് ക്‌നാനായ സമുദായ വളര്‍ച്ചയില്‍ ഈ കുടുംബം പങ്കാളിയായതില്‍ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.
Home ഇന്ത്യൻ വാർത്തകൾ ക്‌നാനായവോയ്‌സ് 13-ാം മത് കുതിരപ്പവന്‍ സ്വന്തമാക്കി മാഞ്ഞൂര്‍ സൗത്ത് നമ്പ്യാമഠത്തില്‍ അനൂപ്-ചിന്നു ദമ്പതികള്‍











