Home ഇന്ത്യൻ വാർത്തകൾ കെ.സി.വൈ.എല്‍ കോട്ടയം അതിരൂപത യുവജനദിനാഘോഷം പ്രൗഢോജ്വലമായി

കെ.സി.വൈ.എല്‍ കോട്ടയം അതിരൂപത യുവജനദിനാഘോഷം പ്രൗഢോജ്വലമായി

476
0

മോനിപ്പള്ളി: ക്നാനായ കാത്തലിക് യൂത്ത് ലീഗിന്റെ 2024-25 വര്‍ഷത്തെ യുവജന ദിനാഘോഷം മോനിപ്പള്ളി തിരുഹൃദയ ക്നാനായ കത്തോലിക്ക ദൈവാലയത്തില്‍ വെച്ച് നടത്തപ്പെട്ടു. അതിരൂപതാ ചാപ്ളയിന്‍ ഫാ റ്റീനേഷ് പിണര്‍ക്കയിലിന്റെ നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബാനയോടെ ആരംഭിച്ച ആഘോഷത്തില്‍ അതിരൂപത ഡയറക്ടര്‍ ഷെല്ലി ആലപ്പാട്ട് പതാക ഉയര്‍ത്തി. ജനറല്‍ സെക്രട്ടറി അമല്‍ സണ്ണി വെട്ടുകുഴിയില്‍ പ്രതിജ്ഞ ചൊല്ലി കൊടുത്തു. കെ.സി.വൈ.എല്‍ അതിരൂപത പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫന്‍ പാണ്ടിയാംകുന്നേല്‍ അധ്യക്ഷത വഹിച്ച യോഗം കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍. മാത്യൂ മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍ ലോക പ്രശസ്ത സഞ്ചാരിയും ലേബര്‍ ഇന്ത്യയുടെ എം ഡി യുമായ സന്തോഷ് ജോര്‍ജ് കുളങ്ങര മുഖ്യാതിഥിയായിരുന്നു. അതിരൂപത ചാപ്ളയിന്‍ ഫാ.റ്റീനേഷ് കുര്യന്‍ പിണര്‍ക്കയില്‍ ആമുഖ സന്ദേശം നല്‍കി. ഉഴവൂര്‍ ഫൊറോനാ വികാരി ഫാ.അലക്സ് ആക്കപറമ്പില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. മോനിപ്പള്ളി യൂണിറ്റ് ചാപ്ളയിന്‍ ഫാ.മാത്യു ഏറ്റിയേപ്പള്ളില്‍ , ഉഴവൂര്‍ ഫൊറോനാ പ്രസിഡന്‍്റ് സബിന്‍ സണ്ണി, ഉഴവൂര്‍ ഫൊറോനാ ചാപ്ളയിന്‍ ഫാ ജിന്‍സ് നെല്ലിക്കാട്ടില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അതിരൂപത സെക്രട്ടറി അമല്‍ സണ്ണി സ്വാഗതവും മോനിപ്പള്ളി യൂണിറ്റ് പ്രസിഡന്‍്റ് നീതുന ജോമോന്‍ മംഗലത്ത് നന്ദിയും പറഞ്ഞു. 2200 ലധികം യുവജനങ്ങള്‍ സംബന്ധിച്ചു.

ക്നാനായ റാമ്പ് വാക്ക് മത്സരത്തില്‍ വിവിധ യൂണിറ്റുകളില്‍ നിന്നായി 18 ടീമുകള്‍ പങ്കെടുത്തു. ചുങ്കം ,മാറിക , തെള്ളിത്തോട് യൂണിറ്റുകള്‍ യഥാക്രമം ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമ ക്കി. വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ചുങ്കം ഫൊറോനാ ചാപ്ളയിന്‍ ഫാ. ദീപു ഇറപുറത്ത്, ഇടക്കാട്ട് ഫൊറോനാ ചാപ്ളയിന്‍ ഫാ സജി മലയില്‍പുത്തന്‍പുര എന്നിവര്‍ ട്രോഫിയും കാഷ് അവാര്‍ഡുകളും വിതരണം ചെയ്തു. അതിരൂപത അഡൈ്വസര്‍ സി ലേഖഎസ്.ജെ.സി, ഭാരവാഹികളായ നിതിന്‍ ജോസ്,ബെറ്റി തോമസ്,അലന്‍ ജോസഫ്, അലന്‍ ബിജു, മോനിപ്പള്ളി യൂണിറ്റ് ഡയറക്ടര്‍ ജോമോന്‍ ഓടക്കുഴിയില്‍,അഡൈ്വസര്‍ ഡോ സി. ധന്യ, ഭാരവാഹികളായ അയോണ, ജോയല്‍ ടിജി,ബെല്‍വിന്‍, അല്‍ബിന്‍, പ്രോഗ്രാം കണ്‍വീനര്‍ ബിന്‍്റോ ബേബി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Previous articleകിടങ്ങൂർ: മുളയ്ക്കല്‍ എം.റ്റി.ഫിലിപ്പോസ് | Live Funeral Telecast Available
Next articleമാര്‍ തോമസ് തറയില്‍ പിതാവിന്റെ ചരമവാര്‍ഷിക ദിനാചരണം ജൂലൈ 26 ന്

Leave a Reply