Home ഇന്ത്യൻ വാർത്തകൾ മാര്‍ തോമസ് തറയില്‍ പിതാവിന്റെ ചരമവാര്‍ഷിക ദിനാചരണം ജൂലൈ 26 ന്

മാര്‍ തോമസ് തറയില്‍ പിതാവിന്റെ ചരമവാര്‍ഷിക ദിനാചരണം ജൂലൈ 26 ന്

735
0

1975 ജൂലൈ മാസം 26-ാം തീയതി കാലം ചെയ്ത ഭാഗ്യസ്മരണാര്‍ഹനായ കോട്ടയം അതിരൂപതയുടെ അദ്ധ്യക്ഷനായിരുന്ന അഭിവന്ദ്യ മാര്‍ തോമസ് തറയില്‍ പിതാവിന്റെ 49-ാം ചരമവാര്‍ഷികം കോട്ടയം ക്രിസ്തുരാജാ കത്തീഡ്രലില്‍ നടത്തപ്പെടുന്നു. ജൂലൈ 26 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന വിശുദ്ധ കുര്‍ബാനയിലും അനുസ്മരണ പ്രാര്‍ത്ഥനയിലും അതിരൂപതയിലെ വൈദിക-സമര്‍പ്പിത-അല്മായ പ്രതിനിധികള്‍ പങ്കെടുക്കും. തുടര്‍ന്ന് അഭിവന്ദ്യ തറയില്‍ പിതാവിന്റെ ചരമവാര്‍ഷികത്തിന്റെ അന്‍പതാംവര്‍ഷത്തോടനുബന്ധിച്ച് നടപ്പിലാക്കുന്ന ഒരു വര്‍ഷം നീണ്ടുനില്ക്കുന്ന വിവിധ കര്‍മ്മപരിപാടികള്‍ക്കു തുടക്കം കുറിക്കും.

Previous articleകെ.സി.വൈ.എല്‍ കോട്ടയം അതിരൂപത യുവജനദിനാഘോഷം പ്രൗഢോജ്വലമായി
Next articleസ്വയം തൊഴില്‍ സംരംഭകത്വ പ്രവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കി കെ.എസ്.എസ്.എസ്

Leave a Reply