Home യൂറോപ്പ് | ഗൾഫ് | ഓഷിയാന യു.കെ ക്‌നാനായ മിഷനുകളില്‍ വിന്‍സന്റ് ഡി പോള്‍ സംഘടനയും

യു.കെ ക്‌നാനായ മിഷനുകളില്‍ വിന്‍സന്റ് ഡി പോള്‍ സംഘടനയും

745
0

യു.കെ ക്‌നാനായ മിഷനുകളില്‍ ആദ്യമായി യോര്‍ക്ക്‌ഷെയര്‍ സെന്റ് തോമസ് ക്‌നാനായ മിഷനില്‍ വിന്‍സന്റ് ഡി പോള്‍ സംഘടന രൂപീകൃതമായി. ഇടവക തിരുനാളിനോട് അനുബന്ധിച്ച് അര്‍പ്പിച്ച റാസാ കുര്‍ബാനയെ തുടര്‍ന്ന് UK യിലെ ക്‌നാനായ മിഷനുകളുടെ കോഡിനേറ്റര്‍ Fr Suni Padinjarekkara, മെനോറ തിരിതെളിയിച്ച് വിന്‍സന്റ് ഡി പോള്‍ സംഘടന ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തപ്പോള്‍ സംഘടനയുടെ കോട്ടയം അതിരൂപത സെക്രട്ടറി Bosco Pathiyil, Fr Jacob Mullor, Fr Mathews Valiyaputhenpurayil, വികാരി Fr Joshy Koottumkal, യൂണിറ്റ് കോഡിനേറ്റര്‍ Shibu Ottapalliyil എന്നിവരും സന്നിഹിതരായിരുന്നു. രൂപത സെക്രട്ടറി Bosco Pathiyil വിന്‍സന്റ് ഡി പോള്‍ സൊസൈറ്റിയെ കുറിച്ച് നടത്തിയ വിശദമായ ക്ലാസുകള്‍ വിശ്വാസ സമൂഹം ഏറ്റെടുത്തതിനെ തുടര്‍ന്നാണ് മിഷനില്‍ സംഘടന രൂപീകരിക്കുവാന്‍ തീരുമാനമായത്. വിപുലീകരിച്ച കമ്മിറ്റിയെ തിരഞ്ഞെടുക്കുവാന്‍ കോഡിനേറ്റര്‍ Shibu Ottapalliyil നെ ചുമതലപ്പെടുത്തി.

Previous articleകെ.സി.സി.എന്‍.എ കൺവൻഷന്‌ ഉജ്ജ്വല സമാപനം
Next articleഡല്‍ഹിയില്‍ വിശ്വാസ പരിശീലനം ഉദ്ഘാടനം ചെയ്തു

Leave a Reply