Home ഇന്ത്യൻ വാർത്തകൾ കെ.സി.സി അതിരൂപതാ ഭാരവാഹികള്‍ പഞ്ചാബ് മിഷന്‍ മേഖല സന്ദര്‍ശിച്ചു

കെ.സി.സി അതിരൂപതാ ഭാരവാഹികള്‍ പഞ്ചാബ് മിഷന്‍ മേഖല സന്ദര്‍ശിച്ചു

608
0

ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസിന്റെ അതരൂപത ഭാരവാഹികളായ ബാബു പറമ്പെടത്തുമലയും, സെക്രട്ടറി ബേബി മുളവേലിപ്പുറവും തങ്ങളുടെ കുടുംബത്തോടൊപ്പം പഞ്ചാബിലെ സഘരുര്‍ ജില്ലയിലെ സുനാം മിഷന്‍ സ്റ്റേഷന്‍ സന്ദര്‍ശിച്ചു. പഞ്ചാബ് മിഷന്‍ സ്ഥാപിതമായിരിക്കുന്ന ദേവാലയത്തില്‍ ജപമാലയിലും, വിശുദ്ധബലിയിലും പങ്കെടുത്തു. പിന്നീട് പഞ്ചാബ് മിഷനിലെ വിശ്വാസികളില്‍ ഒരാളുടെ ഭവനത്തില്‍ നടന്ന സ്നേഹവിരുന്നിലും പങ്കുചേര്‍ന്നു. കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ടിന്റെ പ്രത്യേക താല്പര്യപ്രകാരമുള്ള പഞ്ചാബ് മിഷനറി പ്രവര്‍ത്തനങ്ങള്‍ കത്തോലിക്കാ സഭയുടെ പ്രേക്ഷിത പ്രവര്‍ത്തനങ്ങളെ വിളിച്ചോതുന്നതാണ്. കത്തോലിക്ക കോണ്‍ഗ്രസിന്റെ അതിരൂപതാ ഭാരവാഹികളേയും കുടുംബാംഗങ്ങളേയും പഞ്ചാബ് മിഷനിലെ അംഗങ്ങള്‍ നോട്ടുമാല അണിയിച്ചും പുഷ്പഹാരം അണിയിച്ചുമാണ് സ്വീകരിച്ചത്. ഫാ.ജേക്കബ് നായത്തുപറമ്പിലിന്റെ നേതൃത്വത്തില്‍ സി. ആന്‍മരിയ, സി.ഷാനിയ എന്നിവര്‍ മിഷനിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.

Previous articleബെൻസൻവിൽ തിരുഹൃദയ ദൈവാലയത്തിൽ വി. മിഖായേൽ റേശ് മാലാഖയുടെ തിരുനാൾ ആഘോഷിച്ചു.
Next articleകുറുമുളളൂര്‍: വെട്ടികാട്ട് വി.റ്റി ജോര്‍ജ് | Live Funeral Telecast Available

Leave a Reply