Home അമേരിക്കൻ വാർത്തകൾ ബെൻസൻവിൽ തിരുഹൃദയ ദൈവാലയത്തിൽ വി. മിഖായേൽ റേശ് മാലാഖയുടെ തിരുനാൾ ആഘോഷിച്ചു.

ബെൻസൻവിൽ തിരുഹൃദയ ദൈവാലയത്തിൽ വി. മിഖായേൽ റേശ് മാലാഖയുടെ തിരുനാൾ ആഘോഷിച്ചു.

510
0

ചിക്കാഗോ: ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ നീണ്ടൂർ ഇടവകാംഗങ്ങളുടെ നേതൃത്വത്തിൽ വി. മിഖായേൽ റേശ് മാലാഖയുടെ തിരുനാൾ ആഘോഷിച്ചു. നീണ്ടൂർ ഇടവകാംഗമായ ഫാ. ജോബി കണ്ണാല മുഖ്യകാർമികത്വം വഹിച്ച വി. കുർബാനയിൽ അസി. വികാരി ഫാ.ബിൻസ് ചേത്തലിൽ സഹകാർമികനായിരുന്നു. ബെൻസൻവിൽ ഇടവകാംഗങ്ങളോടൊപ്പം നീണ്ടൂർ നിവാസികളായ ചിക്കാഗോയിലെയും പരിസരപ്രദേശങ്ങളിലെയും എല്ലാവരും തിരുക്കർമങ്ങളിൽ പങ്കെടുത്തു. ദേവാലയത്തിൽ സന്നിഹിതരായിരുന്ന എല്ലാവർക്കും സ്നേഹവിരുന്നും ഒരുക്കിയിരുന്നു. ക്രമീകരണങ്ങൾക്ക് തമ്പിച്ചൻ ചെമ്മാച്ചേലും ഇടവകട്രസ്റ്റിമാരും നേതൃത്വം നൽകി. തങ്ങളുടെ മാതൃ ഇടവകയോടുള്ള സ്നേഹവും പ്രതിബദ്ധതയും കൂട്ടായ്മയോടെ പ്രകടിപ്പിച്ച നീണ്ടൂർ ഇടവകാംഗങ്ങളെ വികാരി ഫാ. തോമസ് മുളവനാൽ അഭിനന്ദിച്ചു.

Previous articleബെൽജിയം ക്നാനായ കാത്തലിക്ക് കുടിയേറ്റത്തിന് നവ നേതൃത്വം
Next articleകെ.സി.സി അതിരൂപതാ ഭാരവാഹികള്‍ പഞ്ചാബ് മിഷന്‍ മേഖല സന്ദര്‍ശിച്ചു

Leave a Reply