ഒളശ്ശ: കരിമ്പുംകാലായില്‍ മുന്‍ സെയില്‍സ് ടാക്‌സ് പ്രാക്ടീഷണര്‍ കെ.ഐ ലൂക്കോസ് (84) നിര്യാതനായി. സംസ്ക്കാരം ബുധനാഴ്ച (01.05.2024) ഉച്ചകഴിഞ്ഞ് 3.30 ന് ഒളശ്ശ സെന്റ് ആന്റണീസ് ക്‌നാനായ പളളിയില്‍. ഭാര്യ: പരേതയായ മേഴ്സി കൈപ്പുഴ കാവില്‍ കുടുംബാംഗമാണ്. മക്കള്‍: മിനി, അനിമോള്‍ (മസ്ക്കറ്റ്), അനൂപ് (യു.എസ്.എ), അരുണ്‍ (ഉണ്ണി, യു.കെ). മരുമക്കള്‍: ജോയ് ഓണശേരില്‍ മാന്നാനം, മൈക്കിള്‍ തോട്ടപ്പള്ളില്‍ നീണ്ടുര്‍, സജിനി പൂതത്തില്‍ (യു.എസ്.എ ) നീണ്ടൂര്‍, ജോസ്മി പാറ്റ്യാല്‍ (യു.കെ ) കുറുമള്ളൂര്‍.
പരേതന്‍ മുന്‍ ഓള്‍ കേരള സെയില്‍സ് ടാക്‌സ് പ്രാക്ടീഷണര്‍ അസോസ്സിയേഷന്‍ പ്രസിഡന്റായും സേവനം അനിഷ്ഠിച്ചിട്ടുണ്ട്. കൂടാതെ സ്വന്തമായി ലഘു നാടകങ്ങള്‍ രചിച്ച് അതില്‍ അഭിനയിച്ച ഒരു കലാകാരന്‍ കൂടിയായിരുന്നു. ക്‌നായി തൊമ്മന്‍ എന്ന പ്രസിദ്ധ നാടകത്തിലും അഭിനയിച്ചിട്ടുണ്ട്.












