പടമുഖം ഫൊറോനയില്‍ ശുശ്രൂഷ ചെയ്യുന്ന ബഹു. വികാരിയച്ചന്മാര്‍ ഫൊറോനയിലെ ഇടവകകള്‍ തമ്മിലുള്ള അകലവും ഇടവകകളിലെയും കുടുംബങ്ങളിലേയും പരിമിത സാഹചര്യങ്ങളും തിരിച്ചറിഞ്ഞ് 6 മൂതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന എല്ലാ കുട്ടികള്‍ക്കുമായി മധ്യവേനല്‍ അവധിക്കാലത്ത് ഒരു ജീവിത ദര്‍ശന ക്യാമ്പ് സംഘടിപ്പിച്ചു.ഫലപ്രദമായി ക്യാമ്പ് നടത്തുന്നതിനോടൊപ്പം കുട്ടികള്‍ക്ക് ആവശുമായ തുടര്‍ പരിശീലനവും മെന്ററിങ്ങും അനിവാരൃമാണെന്ന ബോധ്യത്തില്‍ നിന്നും കോട്ടയം അതിരൂപതയിലെ ക്നാനായ അക്കാദമി ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ്ങി (കാര്‍ട്ട്) ന്റെ നേതൃത്വത്തില്‍ ക്യാമ്പ് നടത്തണമെന്നാണു തീരുമാനിച്ചത്. തുടര്‍ന്ന് ഇക്കാര്യത്തെക്കുറിച്ച് ആലോചിക്കുന്നതിനായി കാര്‍ട്ട് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ടിന്റെ നേതൃത്വത്തില്‍ പീരുമേട് മരിയഗിരി സ്കൂളില്‍ ചേര്‍ന്ന ഹൈറേഞ്ചില്‍ ശുശ്രൂഷ ചെയ്യുന്ന എല്ലാ വൈദികരുടെയും യോഗത്തില്‍ കാരിത്താസ് ആശുപ്രതി ഡയറക്ടര്‍ ഫാ. ബിനു കുന്നത്തും ജോയിന്റ് ഡയറക്ടര്‍ ഫാ. ജോയിസ് നന്ദികുന്നേലും പങ്കെടുത്തു. പ്രസ്തുത ആലോചനാ യോഗത്തില്‍ ഏപ്രില്‍ 8, 9, 10 തീയതികളില്‍ പടമുഖം ഫൊറോനയിലെ 6 മുതല്‍ 10 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന എല്ലാ കുട്ടികള്‍ക്കുമായി പ്രാഥമിക ക്യാമ്പ് നടത്തുവാനും പിന്നീട തെരഞ്ഞെടുക്കപ്പെടുന്ന കൂട്ടികള്‍ക്ക് ക്നാനായ സ്റ്റാര്‍സ് പ്രോഗ്രാമില്‍ അംഗങ്ങളായി ചേര്‍ത്ത് നിശ്ചിത കാലയളവില്‍ MOIS പരിശീലനങ്ങള്‍ ലഭ്യമാക്കുവാനും ആരോഗ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്താനും തീരുമാനിച്ചു. ഹൈറേഞ്ച് സ്റ്റാര്‍സ് ക്യാമ്പിന്റെ കുട്ടികളുടെ പ്രോഗ്രാമിന്റെ കോര്‍ഡിനേറ്റര്‍ ആയി ഫാ. റ്റോബി ശാര്യാംമാക്കിലിനെയുംആരോഗ്യ പ്രവര്‍ത്തനങ്ങളുടെ കോഡിനേറ്ററായി ഫാ. റ്റിനേഷ് പിണര്‍ക്കയിലിനെയും യോഗം നിയോഗിച്ചു. തുടര്‍ന്ന് പടമുഖം ഫൊറോനയിലെ എല്ലാ ഇടവകകളിലേയും 1 മുതല്‍ 10 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികളുടേയും അവരുടെ മാതാപിതാക്കളുടേയും ഓണ്‍ലൈന്‍ യോഗം ഹൈറേഞ്ചിലെ വൈദികരുടേയും സമര്‍പ്പിത-അല്മായ പ്രതിനിധികളുടേയും കാര്‍ട്ട് മെന്റേഴ്‌സിന്റെയും സാന്നിദ്ധ്യത്തില്‍ മാര്‍ച്ച് മാസത്തില്‍ ചേര്‍ന്ന് അഭിപ്രായ സമന്വയം നടത്തി.

അപ്നാദേശിന്റെ പങ്കാളിത്തത്തോടെ ഏപ്രില്‍ 8, 9, 10 തീയതികളില്‍ സംഘടിപ്പിച്ച ക്യാമ്പിലേക്ക് പീരുമേട് മരിയഗിരി സ്കൂളില്‍ നിന്നും ഓരോ ഇടവകകളിലുമെത്തിയ ബസുകളില്‍ ബഹു. വൈദികരുടെ നേതൃത്വത്തില്‍ കൂട്ടികളെ മരിയഗിരി സ്‌കൂളിലേക്ക് എത്തിച്ചു. കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാള്‍ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് ക്ലാസ്സ് നയിച്ചു. കാര്‍ട്ട് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, അക്കാദമിക് ഡയറക്ടര്‍ ഡോ.ജോസ് ജെയിംസ്, ക്നാനായ സ്റ്റാര്‍സ് ഫെസിലിറ്റേറ്റര്‍ ഫാ. സിറിയക് ഓട്ടപ്പള്ളില്‍, പ്രൊഫ അലക്സ് ജോര്‍ജ്, കാര്‍ട്ട് എക് സിക്യൂട്ടീവ് മെമ്പര്‍ ഡോ. അജിത് ജെയിംസ്, ഫിലിപ്പ് പെരുമ്പളത്തുശ്ശേരില്‍, ഫാ. ബിന്നി കൈയാനിയില്‍, ഫാ. റ്റിനേഷ് പിണര്‍ക്കയില്‍, ഫാ. റ്റോബി ശാര്യാംമാക്കില്‍, ഷീന സ്റ്റീഫന്‍ തുടങ്ങിയവര്‍ ക്യാമ്പില്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ നയിച്ചു. വിവിധ മത്സരങ്ങളും പഠനയാത്രയും എല്ലാറ്റിലുമുപരി ആത്മീയ ഉണര്‍വു നല്‍കുന്ന പരിപാടികളും ക്യാമ്പില്‍ ക്രമീകരിച്ചിരുന്നു. ക്യാമ്പില്‍ പങ്കെടുത്ത എല്ലാ കൂട്ടികള്‍ക്കും കവിതയെഴുതുന്നതിനു പരിശീലനവും പ്രചോദനവും നല്കുകയും കൂട്ടികള്‍ കവിത തയ്യാറാക്കി പുസ്തകമായി പ്രസിദ്ധീകരിക്കുന്നതിന് നല്‍കുകയും ചെയ്തു. കൂടാതെ ക്യാമ്പിനെ അധികരിച്ച് കുട്ടികള്‍ ഏപ്രില്‍ 2ടനകം റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കുവാന്‍ ഹോം വര്‍ക്ക് നല്കുകയുമുണ്ടായി.പടമുഖം ഫൊറോന വികാരി ഫാ. ഷാജി പുത്തറ സമാപനസന്ദേശം നല്‍കുകയും വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു. കാര്‍ട്ട് മെന്റര്‍മാരായ വിസിറ്റേഷന്‍ സന്യാസിനി സമൂഹാംഗങ്ങളായ സിസ്റ്റര്‍ സോഫിയ, സിസ്റ്റര്‍ സോളി, സിസ്റ്റര്‍ ഉഷസ്, സെന്റ് ജോസഫ് കോണ്‍ഗ്രിഗേഷനിലെ സിസ്റ്റര്‍ Gaim, സിസ്റ്റര്‍ സമീന, സിസ്റ്റര്‍ തേജസ് എന്നിവരും കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്ഡ്യൂട് അംഗമായ സിസ്റ്റര്‍ അനു ഒരപ്പാങ്കലും ക്യാമ്പില്‍ മെന്ററിംഗിനു നേതൃത്വം നല്‍കി.

മരിയഗിരി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ. ജിനു ആവണിക്കുന്നേലിന്റെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച് ഫാ. റ്റോബി ശാര്യാംമാക്കില്‍, സി. ജോസ്ന എസ്.വി.എം, സിസ്റ്റര്‍ ധന എസ്.വി.എം, (ബ്രദര്‍ സുബിന്‍ കൂനനാനിക്കല്‍, (ബ്രദര്‍ ജാക്സണ്‍ മൂത്തുറുമ്പില്‍ എന്നിവരും മല്‍ക്കൂസാ ഭവനത്തിലെ സിസ്റ്റേഴ്‌സും ആവശ്യമായ ക്രമീകരണങ്ങളൊരുക്കി. മരിയഗിരി ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെയും വിസിറ്റേഷന്‍ സന്യാസിനി സമൂഹത്തിന്റെ മല്‍ക്കുസാ ര്രാര്‍ത്ഥനാ ഭവനത്തിന്റെയും സൌകര്യങ്ങള്‍ ക്യാമ്പിനായി പൂര്‍ണ്ണമായും ലഭ്യമാക്കി. മരിയഗിരി സ്‌കൂളിന്റെ വാഹനത്തില്‍തന്നെ കുട്ടികളെ തിരികെ ഇടവകകളില്‍ എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങളും ഒരുക്കിയിരുന്നു. പടമുഖം ഫൊറോനയില്‍ ശുശ്രൂഷ ചെയ്യുന്ന ബഹു. വൈദികരും സമര്‍പ്പി- വിശ്വാസ പരിശീലന പ്രതിനിധികളും ക്യാമ്പില്‍ സജീവസാന്നിദ്ധയവും സഹകരണവും നലകി. വിവിധ ഇടവകകളില്‍ നിന്നായി 102 കുട്ടികളാണ് ക്യാമ്പില്‍ പങ്കെടുത്തുത്. കുട്ടിക്കാനം മരിയന്‍ കോളേജ് ക്യാമ്പസ് സന്ദര്‍ശനവും പരുന്തുംപാറയിലേക്കുള്ള വിനോദയാത്രയും ക്യാമ്പിലെ ആകര്‍ഷണങ്ങളായിരുന്നു. കാരിത്താസ് ആശുപ്രതിയില്‍ നിന്നും കുട്ടികള്‍ക്കായി ടീഷര്‍ട്ടും പേനയും ലഭ്ൃമാക്കുകയുണ്ടായി.
കൃഠമ്പിനെ തുടര്‍ന്ന് ഹൈറേഞ്ചില്‍ ശുശ്രൂഷ ചെയ്യുന്ന വൈദികരും ഇടവകപ്രതിനിധികളും കാര്‍ട്ട് മെന്റര്‍മാരോടൊപ്പം യോഗം ചേര്‍ന്ന് ക്യാമ്പിനെ വിലയിരുത്തുകയും തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുകയും ചെയ്തു. ക്യാമ്പില്‍ പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും തുടര്‍ മെന്ററിംഗും തുടര്‍ പരിശീലനങ്ങളും ലഭ്യമാക്കുവാന്‍ തീരുമാനിച്ചു. അതിനായി കുട്ടികളുടേയും മാതാപിതാക്കളുടെയും മെന്റര്‍മാരുടെയും സംയുക്ത ഓണ്‍ലൈന്‍ മീറ്റിംഗ് മെയ് ആദ്യവാരത്തില്‍ ചേരുന്നതാണ്. കൂടാതെ ഏഴാം ക്ലാസ്സില്‍ നിന്നും എട്ടാം ക്ലാസ്സിലേക്ക് (പവേശിക്കുന്ന കുട്ടികളില്‍ കൂടുതല്‍ മികവു പുലര്‍ത്തുന്നവരെ അതിരൂപതയുടെ ക്നാനായ സ്റ്റാര്‍സ് 14-90 ബാച്ചില്‍ ഉള്‍പ്പെടുത്താനും തീരുമാനമായി.
കൂട്ടായ നേതൃത്വത്തിലൂടെ സംഘടിപ്പിക്കപ്പെട്ട ക്യാമ്പ് കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും ഇടവക പ്രതിനിധികള്‍ക്കും നവ്യാനുഭവവും നവചൈതന്യവും പകര്‍ന്നു നലകി.
ഫാ. റ്റോബി ശാര്യാംമാക്കില്‍ ക്യാമ്പ് കോര്ഡിനേറ്റര്











