Home ഇന്ത്യൻ വാർത്തകൾ അതിരൂപത വിശ്വാസ പരിശീലന കമ്മീഷന്റെ നേതൃത്വത്തില്‍ പ്രതിഭാസംഗമം സംഘടിപ്പിച്ചു.

അതിരൂപത വിശ്വാസ പരിശീലന കമ്മീഷന്റെ നേതൃത്വത്തില്‍ പ്രതിഭാസംഗമം സംഘടിപ്പിച്ചു.

517
0

കോട്ടയം അതിരൂപതാഗംങ്ങളായ ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ക്കായി അതിരൂപത വിശ്വാസ പരിശീലന കമ്മീഷന്റെ നേതൃത്വത്തില്‍ ഏപ്രില്‍ 6-ാം തീയതി ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ വച്ച് പ്രതിഭാസംഗമം സംഘടിപ്പിച്ചു. പ്രതിഭാസംഗമത്തില്‍ അതിരൂപതയിലെ മികച്ച പ്രതിഭകളായി നീറിക്കാട് ഇടവകാംഗമായ റിച്ചാഡ് ലൂക്ക് കണിയാര്‍തൊട്ടിയില്‍, കരിങ്കുന്നം ഇടവകാംഗമായ മെല്‍ന ലിജോ നനയമരുതുങ്കല്‍, കിടങ്ങൂര്‍ ഇടവകാംഗമായ നെവിന്‍ ചാക്കോ മുണ്ടക്കല്‍, മാറിക ഇടവകാംഗമായ ഫെമി ജോസ് കൂട്ടനാല്‍ എന്നിവര്‍ യഥാക്രമം തെരഞ്ഞെടുക്കപ്പെട്ടു. വിവിധ ഇടവകകളില്‍ നിന്നായി 60 കുട്ടികള്‍ സംഗമത്തില്‍ പങ്കെടുത്തു. സീറോ മലബാര്‍ സഭയുടെ കാര്യലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ വച്ച് മെയ് 16, 17, 18 തീയതികളില്‍ സീറോ മലബാര്‍ പ്രതിഭാസംഗമം നടത്തപ്പെടുന്നതാണ്.

Previous articleസിസിബിഐ യുടെ ബൈബിൾ മിനിസ്ട്രി അവാർഡ് The Holy Bible In Tounges എന്ന മൊബൈൽ അപ്ലിക്കേഷന്
Next articleപടമുഖം ഫൊറോനയിലെ കുട്ടികള്‍ക്കു നവ ചൈതന്യം പകര്‍ന്ന്‌ ഹൈറേഞ്ച്‌ സ്റ്റാര്‍സ്‌ ട്രെയിനിങ്‌ ക്യാമ്പ്‌

Leave a Reply