Home ഇന്ത്യൻ വാർത്തകൾ സിസിബിഐ യുടെ ബൈബിൾ മിനിസ്ട്രി അവാർഡ് The Holy Bible In Tounges എന്ന മൊബൈൽ...

സിസിബിഐ യുടെ ബൈബിൾ മിനിസ്ട്രി അവാർഡ് The Holy Bible In Tounges എന്ന മൊബൈൽ അപ്ലിക്കേഷന്

563
0

ബാംഗ്ലൂർ: കോൺഫറൻസ് ഓഫ് കത്തൊലിക് ബിഷോപ്സ് ഓഫ് ഇന്ത്യ (CCBI) യുടെ ഈ വർഷത്തെ ക്രീയേറ്റീവ് ബൈബിൾ മിനിസ്ട്രി അവാർഡിന് റവ.ഫാ. ജോസുകുട്ടി മഠത്തിപ്പറമ്പിൽ SDB യും Eloit Innovations Kochi സിഇഒ തോംസൺ ഫിലിപ്പും അർഹരായി. സലേഷ്യൻ സഭ അംഗമായ ജോസുകുട്ടി അച്ചൻ രൂപകല്പനചെയ്ത Holy Bible In Tounges എന്ന മൊബൈൽ അപ്ലിക്കേഷൻ തോംസൺ ഫിലിപ്പിന്റെ നേതൃത്വത്തിൽ Eloit Innovations ആണ് വികസിപ്പിച്ചെടുത്തത്. സമ്പൂർണ ബൈബിൾ ഇരുപത്തിലധികം ഭാഷകളിൽ ഈ മൊബൈൽ അപ്ലിക്കേഷനിൽ അവയുടെ ശബ്ദരേഖകളോടൊപ്പം ലഭ്യമാക്കിയിട്ടുണ്ട്. ഹിന്ദി, മലയാളം, കന്നഡ തുടങ്ങിയ ഇന്ത്യയിലെ പ്രമുഖ ഭാഷകളോടൊപ്പം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ നിരവധി ഗോത്ര ഭാഷകളിലും ആഫ്രിക്കൻ ഭൂകണ്ഡത്തിലെ മലഗച്ച ഭാഷയിലും ബൈബിൾ റെക്കോർഡ് ചെയ്തു ആൻഡ്രോയഡിലും ആപ്പിൾ അപ്ലിക്കേഷൻസിലും ഏവർക്കും ലഭ്യമാക്കിയിട്ടുണ്ട്. രണ്ടായിരത്തോളം ഭാഷകളിലുള്ള ബൈബിളിന്റെ പകർപ്പുക്കളും അവയുടെ ശബ്ദരേഖകളും ഉൾകൊള്ളാവുന്ന രീതിയിൽ ആണ് ഈ മൊബൈൽ അപ്ലിക്കേഷൻ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ബാംഗ്ലൂരിൽ നടന്ന ചടങ്ങിൽ സിസിബിഐ ബൈബിൾ കമ്മിഷൻ ചെയർമാൻ ബിഷപ്പ് പീറ്റർ അബിർ ആന്റണിസാമി അവാർഡ് സമ്മാനിച്ചു. കല്ലറ പഴയപ്പള്ളി (സെന്റ് തോമസ് ക്നാനായ കത്തോലിക്ക) ഇടവകയിലെ മഠത്തിപറമ്പിൽ തോമസ്-ഗ്രേസികുട്ടി ദമ്പതികളുടെ മകനായ ഫാ.ജോസുകുട്ടി മഠത്തിപ്പറമ്പിൽ സലേഷ്യൻ സഭയുടെ ദിമപുർ പ്രൊവിൻസ് അംഗമാണ്.

ഈ മൊബൈൽ അപ്ലിക്കേഷൻ താഴെ കാണുന്ന ലിങ്കിൽ നിന്ന് സൗജന്യമായി ലഭ്യമാണ്
Google Play: https://play.google.com/store/apps/details?id=com.eloitinnovation.theholybibleintongues

Apple App Store: https://apps.apple.com/in/app/the-holy-bible-in-tongues/id6444095813

Previous article“ഒരു വീട് ഒരു റോസ്”പദ്ധതിക്ക് തുടക്കം
Next articleഅതിരൂപത വിശ്വാസ പരിശീലന കമ്മീഷന്റെ നേതൃത്വത്തില്‍ പ്രതിഭാസംഗമം സംഘടിപ്പിച്ചു.

Leave a Reply