Home ഇന്ത്യൻ വാർത്തകൾ ക്നാനായ ഹദ്യൂസാ ക്ളബ് കുടുംബ സംഗമവും, പുതിയ ഭാരവാഹികളുടെ സ്ഥാനരോഹനവും, എക്സല്ലന്‍സ് അവാര്‍ഡ് വിതരണവും നടത്തി

ക്നാനായ ഹദ്യൂസാ ക്ളബ് കുടുംബ സംഗമവും, പുതിയ ഭാരവാഹികളുടെ സ്ഥാനരോഹനവും, എക്സല്ലന്‍സ് അവാര്‍ഡ് വിതരണവും നടത്തി

56
0

ഏറ്റുമാനൂര്‍: ക്നാനായ ഹദ്യൂസാ ക്ളബിന്‍്റെ കുടുംബ സംഗമം കോട്ടയം അതിരൂപതാ വികാരി ജനറല്‍ ഫാ. തോമസ് ആനിമൂട്ടില്‍ ഉദ്ഘാടനം ചെയ്തു. ക്ളബ് പ്രസിഡന്‍്റ് ഷൈജി ഓട്ടപ്പള്ളി അധ്യക്ഷനായിരുന്നു. 2026-27 കാലയളവിലേക്കായി പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജറി കണിയാംപറമ്പിലിന്‍്റെ നേതൃത്വത്തിലുള്ള ക്ളബ് ഭാരവാഹികള്‍ സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമെറ്റു. ക്ളബ് നടത്തിവരുന്ന ചാരിറ്റി പ്രോജക്ടുകളുടെ തുടര്‍ച്ചയായി കൈപ്പുഴ അസൈലത്തിന് വീല്‍ ചെയറുകള്‍ കൈമാറി. ക്ളബിന്‍്റെ അംഗങ്ങളായ ഡോ. സ്റ്റീഫന്‍ ജോര്‍ജ് , അഡ്വ. അജി കോയിക്കല്‍ , സാജു കണ്ണമ്പള്ളി , സൂരജ് തോമസ് വെട്ടിക്കാട്ട് , ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവരെ ഹദ്യൂസാ ക്ളബ് എക്സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു. ക്നാനായ മള്‍ട്ടി സ്റ്റേറ്റ് ബാങ്ക് പ്രസിഡന്‍്റ് പ്രൊഫ. ജോയി മുപ്രാപ്പള്ളി മുഖ്യ പ്രഭാഷണം നടത്തി. ക്ളബ് ഭാരവാഹികളായ ഷൈജു കല്ലിടാന്തിയില്‍ , പ്രിന്‍സ് കുരിയച്ചിറയില്‍ , ജോണി പുത്തന്‍ചിറയില്‍ , ജോര്‍ജ് തെക്കനാട്ട് എന്നിവര്‍ പ്രസംഗിച്ചു. യോഗത്തില്‍ നവ വൈദീകന്‍ ഫാ. ജെന്‍സണ്‍ കാരക്കാട്ടിലിനെയും ആദരിച്ചു.

Previous articleചിക്കാഗോ സെന്റ് മേരീസിൽ വിഭൂതി തിരുനാൾ ഭക്തിനിർഭരം ആചരിച്ചു
Next articleമികവിനുള്ള അംഗീകാരമായി സെന്റ് ആന്‍സ് എച്ച് എസ് എസ്-ന് കെ.സി.ബി.സി അവാര്‍ഡ്

Leave a Reply