Home ഇന്ത്യൻ വാർത്തകൾ ഈസ്റ്റര്‍ ദിനം പ്രവര്‍ത്തി ദിവസം ആക്കിയതില്‍ കോട്ടയം അതിരൂപത ടീച്ചേഴ്‌സ് ഗില്‍ഡ് പ്രതിക്ഷേധിച്ചു

ഈസ്റ്റര്‍ ദിനം പ്രവര്‍ത്തി ദിവസം ആക്കിയതില്‍ കോട്ടയം അതിരൂപത ടീച്ചേഴ്‌സ് ഗില്‍ഡ് പ്രതിക്ഷേധിച്ചു

575
0

കോട്ടയം: ഹയര്‍ സെക്കന്ററി പരീക്ഷ മൂല്യനിര്‍ണ്ണയ ക്യാമ്പ് ചുമതലയുള്ള അധ്യാപകര്‍ക്ക് ഈസ്റ്റര്‍ ദിനത്തിലും ഡ്യൂട്ടി നല്‍കിയതില്‍ ടീച്ചേഴ്സ് ഗില്‍ഡ് കോട്ടയം അതിരൂപതാ സമിതി പ്രതിഷേധിച്ചു. ഈസ്റ്റര്‍ ദിനത്തിലെ ഹയര്‍ സെക്കന്ററി മൂല്യനിര്‍ണ്ണയ ക്യാമ്പ് മാറ്റിവെക്കണമെന്ന് ടീച്ചേഴ്സ് ഗില്‍ഡ് രൂപത സമിതി ആവശ്യപ്പെട്ടു. ഫാ. തോമസ് പുതിയ കുന്നേല്‍ (സെക്രട്ടറി, എഡ്യൂക്കേഷണല്‍ ഏജന്‍സി ഓഫ് സ്‌കൂള്‍സ് കോട്ടയം അതിരൂപത), സുജി പുല്ലുകാട്ട് (അതിരൂപതാ പ്രസിഡന്റ്), ബിബീഷ് ഓലിക്കമുറി (സെക്രട്ടറി) , ടോം കരികുളം (സംസ്ഥാന സെക്രട്ടറി), സ്റ്റീഫന്‍സണ്‍ എബ്രാഹം (തെക്കന്‍ മേഖല പ്രസിഡന്റ്), ബിജു സി ജെ (ട്രഷറര്‍)ഉഷ എലിസബത്ത് ജോണ്‍ (തെക്കന്‍ മേഖല വൈസ് പ്രസിഡന്റ്), റീനമോള്‍ ജോസഫ് എന്നിവര്‍ സംസാരിച്ചു.

Previous articleയുകെ ക്നാനായ കാത്തലിക് മിഷനുകളുടെ നേതൃത്വത്തില്‍ പ്രീമാര്യേജ് കോഴ്സ് നടത്തപ്പെട്ടു
Next articleകുറുമുളളൂര്‍: കണ്ണാശ്ശേരിയില്‍ കെ.ജെ മാത്യു | Live Funeral Telecast Available

Leave a Reply