ഡല്‍ഹി സൈമണ്‍സ് ഇന്റര്‍നാഷണല്‍ സി.ഇ.ഒ ബേബി സൈമണ്‍ മുളവേലിപ്പുറത്തിന് ദീപിക ദിനപത്രത്തിന്റെ ആദരവ്. ദീപികയുടെ 137-ാം ജന്മദിനത്തില്‍ കുമരകം ബാക്ക് വാട്ടര്‍ റിപ്പിള്‍സ് റിസോര്‍ട്ടില്‍ നടന്ന ചടങ്ങില്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള പുരസ്‌കാരവും പ്രശസ്തിപത്രവും അദ്ദേഹത്തിന് സമ്മാനിച്ചു. കോട്ടയം അതിരൂപതയുടെ അല്‍മായ സംഘടനയായ ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സിന്റെ ജനറല്‍ സെക്രട്ടറിയായും എ.ഐ.സി.യു വിന്റെ നാഷണല്‍ കോര്‍ഡിനേറ്ററായും പ്രവര്‍ത്തിച്ചു വരുന്ന ബേബി സൈമണ്‍ മുളവേലിപ്പുറത്ത് ഡല്‍ഹി ഹെഡ് ഓഫീസായി പ്രവര്‍ത്തിച്ചുവരുന്ന സൈമണ്‍സ് ഇന്റര്‍നാഷണലിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറാണ്. സൈമണ്‍സ് ഇന്റര്‍നാഷണല്‍ വിദേശരാജ്യങ്ങളിലേക്കുള്ള ടിക്കറ്റിങ്, തൊഴില്‍ റിക്രൂട്ട്‌മെന്റ് രംഗങ്ങളില്‍ വിശ്വസ്തതയോടെയും മികവോടുംകൂടി പ്രവര്‍ത്തിച്ചു വരുന്നു. ആയിരക്കണക്കിന് ആളുകള്‍ക്ക് കാര്യക്ഷമമായ സേവനം പകര്‍ന്ന 18 വര്‍ഷത്തെ സേവന ചരിത്രമാണ് സൈമണ്‍സ് ഇന്റര്‍നാഷണലിനെ ഇന്നും സ്വീകാര്യമാക്കുന്നത്. മെഡിക്കല്‍ മേഖല ഉള്‍പ്പെടെ ജിസിസി രാജ്യങ്ങളിലും മറ്റു വിദേശരാജ്യങ്ങളിലും സൈമണ്‍സ് ഇന്റര്‍നാഷണലിന്റെ സേവനം ഇതുവരെ പ്രയോജനപ്പെടുത്തി ജോലി എന്ന സ്വപ്നം സാക്ഷാല്‍ക്കരിച്ചവര്‍ രണ്ടായിരത്തിലധികം പേരാണ്. അയാട്ട അംഗീകൃത ട്രാവല്‍ ഏജന്‍സി എന്ന നിലയില്‍ വിമാന ടിക്കറ്റിങ്ങിലും മികച്ച സേവനമാണ് സൈമണ്‍സ് ഇന്റര്‍നാഷണല്‍ നല്‍കുന്നത്. ഡല്‍ഹി ആസ്ഥാനമായ സൈമണ്‍ ഇന്റര്‍നാഷണലിനു കൊച്ചിയിലും ബ്രാഞ്ചുണ്ട്. ബേബി സൈമണ്‍ ചേര്‍പ്പുങ്കല്‍ ഇടവകാംഗമാണ്. എം.പി സൈമണ്‍(പരേതന്‍ )- മേരി സൈമണ്‍ ദമ്പതികളുടെ മകനാണ് . ഭാര്യ ജിന്‍സി കരിങ്കുന്നം പുല്‍പ്പറയില്‍ കുടുംബാംഗമാണ്. മക്കള്‍ :-ഫിലിപ്പ്,ലയ, എലിസബത്ത്,ജോസഫ്.











