Home ഇന്ത്യൻ വാർത്തകൾ കുറുമുള്ളൂർ പള്ളിയിൽ കർഷക ക്ലബ്ബ് പ്രവർത്തനം ആരംഭിച്ചു.

കുറുമുള്ളൂർ പള്ളിയിൽ കർഷക ക്ലബ്ബ് പ്രവർത്തനം ആരംഭിച്ചു.

706
0
ക്നാനായ കത്തോലിക്കാ കോൺഗ്രസ് കോട്ടയം അതിരൂപത കർഷക ഫൊറത്തിൻ്റെ ആഭിമുഖ്യത്തിൽ കുറുമുള്ളൂർ സെൻ്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ കർഷക ക്ലബ്ബ് രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു. പള്ളി ഹാളിൽ ചേർന്ന യോഗത്തിൽ വച്ച് പള്ളി വികാരി റവ:ഫാദർ ബിനു വളവുങ്കൽ ക്ലബ്ബ്ഉൽ ഘാടനം ചെയ്തു. കെ.സി.സി.യൂണിറ്റ് പ്രസിഡൻ്റ് ജെയിംസ് തോമസ് മലേപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. കെ.സി.സി. രൂപത വൈസ് പ്രസിഡൻ്റ് ടോം കരികുളം ആശംസാ പ്രസംഗവും, കർഷക ഫൊറം രൂപത ചെയർമാൻ എം.സി. കുര്യാക്കോസ് വിഷയാവതരണവും നടത്തി. കെ.സി.സി. യൂണിറ്റ് സെക്രട്ടറി വി.എം.ചാക്കോ മുഖ ചിറയിൽ സ്വാഗതവും, യൂണിറ്റ് ട്രഷറാർ ഷിബു പാട്ടശ്ശേരിൽ കൃതജ്ഞതയും പറഞ്ഞു. കർഷക ക്ലബ്ബ് കൺവീനറായി സജിനെടുന്തൊട്ടിയിൽ നെ തിരഞ്ഞെടുത്തു.

Previous articleഎസ് എച്ച് മൗണ്ട് : ഊരേട്ട് പറമ്പിൽ അന്നമ്മ
Next articleകെ.സി.സി കിടങ്ങൂർ ഫൊറോന കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു

Leave a Reply