Home ഇന്ത്യൻ വാർത്തകൾ കെ.സി.സി കിടങ്ങൂർ ഫൊറോന കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു

കെ.സി.സി കിടങ്ങൂർ ഫൊറോന കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു

622
0

കെസിസി
കിടങ്ങൂർ ഫൊറോന

ക്നാനായ കത്തോലിക്ക കോൺഗ്രസ് കിടങ്ങൂർ ഫൊറോനയുടെ കുടുംബ സംഗമം കൂടല്ലൂർ സെന്റ് മേരിസ് പള്ളിയിൽ വച്ച് 2024 ഫെബ്രുവരി മാസം 11 ന്നാം തീയതി ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് കെസിസി അതിരൂപത പ്രസിഡണ്ട് ശ്രീ ബാബു പി എ തിരിതെളിച്ച് ഉദ്ഘാടനം ചെയ്തു. കെസിസി കൂടല്ലൂർ യൂണിറ്റ് പ്രസിഡണ്ട് ശ്രീ തോമസ് വടുതലയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഫൊറോന ചാപ്ലയിൻ ഫാ. ജെയിംസ് ചെരുവിൽ ആമുഖ സന്ദേശംവും യൂണിറ്റ് ചാപ്ലിയിൻ ഫാ. ജോസ് പൂതൃക്കയിൽ അനുഗ്രഹ പ്രഭാഷണവും നടത്തി.. അതിരൂപത ജനറൽ സെക്രട്ടറി ശ്രീ ബേബി മുളവേലിപ്പുറം മുഖ്യ പ്രഭാഷണവും ശ്രീ ഫിലിപ്പ് മഠത്തിൽ ക്നാനായ സമുദായവും തിരുവചനവും എന്ന വിഷയത്തിൽ അറിവും പങ്കുവെച്ചു.. അതിരൂപത കർഷക ക്ലബ്ബ് ചെയർമാൻ ശ്രീ എം സി കുര്യാക്കോസ്, കെ സി ഡബ്ലിയു എ ഫൊറോന പ്രസിഡണ്ട് ശ്രീമതി ആൻസി വടക്കേടത്ത്, കെസിവൈഎംൽ ഫൊറോന പ്രസിഡണ്ട് ശ്രീ അലക്സ് ബെന്നി എന്നിവർ ആശംസ പ്രസംഗം നടത്തി… കെ സി ഡബ്ലിയുഎ അതിരൂപത സെക്രട്ടറി ശ്രീമതി സിൽജ സജി, കെസിവൈഎൽ അതിരൂപത ജോയിന്റ് സെക്രട്ടറി കുമാരി ബെറ്റി തോമസ്,, അതിരൂപത കായിക മത്സര വിജയി ശ്രീ തോമസ് വടുതല എന്നിവരെ പൊന്നാട നൽകി ആദരിച്ചു.. സംസ്ഥാന കലോത്സവ വിജയി കൂടല്ലൂർ ഇടവക അംഗമായ കുമാരി എയ്മി തെരേസ ടിന്റു മാവേലിക്ക് മെമെന്റോ നൽകി . കൂടല്ലൂർ യൂണിറ്റിലെ സമുദായ സംഘടന അംഗങ്ങൾ ഒന്ന് ചേർന്ന് പുരാതന പാട്ടുപാടി. മാനസിക ഉല്ലാസത്തിനായി നടത്തിയ കളികൾക്ക് ശ്രീ ജേക്കബ് വാണിയം പുരിടം നേതൃത്വം നൽകി… വിജയികൾക്ക് സമ്മാനങ്ങൾ കൊടുത്തു. തുടർന്ന് സ്നേഹവിരുന്ന് നടത്തി… കെസിസി ഫൊറോന സെക്രട്ടറി ശ്രീ.ഷിജു ജോസ് മണ്ണുക്കുന്നേൽ സ്വാഗതവും ഫൊറോന ട്രഷറർ ശ്രീ മത്തായി കുളഞ്ഞിയിൽ നന്ദിയും പറഞ്ഞു.,. കെസിസി കിടങ്ങൂർ ഫൊറോനയും കൂടല്ലൂർ യൂണിറ്റ് എക്സിക്യൂട്ടീവും പരിപാടികൾക്ക് നേതൃത്വം നൽകി.

Previous articleകുറുമുള്ളൂർ പള്ളിയിൽ കർഷക ക്ലബ്ബ് പ്രവർത്തനം ആരംഭിച്ചു.
Next articleകെ.സി.വൈ.എൽ 2024-25 പ്രവർത്തനോദ്ഘാടനം നടത്തപ്പെട്ടു

Leave a Reply