കല്ലറ: സി.സാവിയോ പബ്ലിക് സ്‌കൂളിന്റെ 14 -ാം മത് വാര്‍ഷികാഘോഷം 2024 ഫെബ്രുവരി 16 വെളളിയാഴ്ച വൈകുന്നേരം 5 മണിക്ക്
സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെടുന്നു. വാര്‍ഷികാഘോഷങ്ങള്‍ ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം സംപ്രേഷണം ചെയ്യുന്നു. സ്‌കൂള്‍ സ്റ്റാഫ് സെക്രട്ടറി ശ്രീമതി ജെസ്സി ബിജു സ്വാഗതം ആശംസിച്ചുകൊണ്ട് വിസിറ്റേഷന്‍ കോണ്‍ഗ്രിരേഷന്‍ സുപ്പീരിയര്‍ ജനറല്‍ റവ.സി.ഡോ.കരുണ (SVM) യുടെ അദ്ധ്യക്ഷതയില്‍ കൂടുന്ന വാര്‍ഷികാഘോഷം മാസ്റ്റര്‍ ഋതുരാജ് (Flowers Top Singer Fame) ഉദ്ഘാടനം ചെയ്യും. കല്ലറ സെന്റ് തോമസ് പഴയ പളളി വികാരി റവ.ഫാ സ്റ്റീഫന്‍ കണ്ടാരപ്പളളി അനുഗ്രഹ പ്രഭാഷണം നടത്തും. സ്‌കൂള്‍ പ്രിന്‍സിപ്പള്‍ റവ.സി. ട്രീസാ (SVM) സ്‌കൂള്‍ വാഷിക റിപ്പോര്‍ട്ട് അവതരിപ്പിക്കും. ശ്രീ ജോണി തോട്ടുങ്കല്‍ (കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്), ശ്രീമതി അമ്പിളി ബിനീഷ് (വാര്‍ഡ് മെമ്പര്‍), ശ്രീ ജോജി ജോണ്‍ (പി.റ്റി.എ പ്രസിഡന്റ്) എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കും. സ്‌കൂള്‍ ലീഡര്‍ ബേബി ഇവാന ആന്‍ ഷിജു ഏവര്‍ക്കും നന്ദി പറയും. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികളും അരങ്ങേറും.
Home ഇന്ത്യൻ വാർത്തകൾ കല്ലറ സി.സാവിയോ പബ്ലിക് സ്‌കൂളിന്റെ 14 -ാംമത് വാര്‍ഷികാഘോഷം | ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം











