ചിക്കാഗോ: ചെറുപുഷ്പ മിഷൻ ലീഗ് ക്‌നാനായ കത്തോലിക്കാ റീജിയണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലീഡേഴ്സിനായി ഫൊറോനാ തലത്തിൽ അഞ്ചു പരിശീലന പരിപാടികൾ സംഘടിപ്പിച്ചു. നോർത്ത് അമേരിക്കയിലെ ക്നാനായ കാത്തലിക് റീജിയണിറെ കീഴിലുള്ള ന്യൂ യോർക്ക്, റ്റാമ്പാ, ഹൂസ്റ്റൺ, ചിക്കാഗോ, സാൻ ഹുസേ തുടങ്ങിയ ഫൊറോനകളിലെ എല്ലാ പള്ളികളിൽ നിന്നുമുള്ള മിഷൻ ലീഗ് ഭാരവാഹികൾ പരിശീലന പരിപാടികളിൽ പങ്കെടുത്തു.
മിഷൻ ലീഗ് റീജിയണൽ ഡയറക്ടർ ഫാ. ബിൻസ് ചേത്തലിൽ പരിപാടികൾ ഉദ്ഘാടനം ചെയ്തു. റീജിയണൽ ജനറൽ ഓർഗനൈസർ സിജോയ് പറപ്പള്ളിൽ ക്‌ളാസ്സുകൾ നയിച്ചു. റീജിയണൽ എക്സിക്യൂട്ടീവ് അംഗങ്ങളായ സിസ്റ്റർ സാന്ദ്രാ എസ്. വി. എം., സുജ ഇത്തിത്തറ, ജോഫിസ് മെത്താനത്ത്, ഷീബാ താന്നിച്ചുവട്ടിൽ, അനിതാ വില്ലൂത്തറ, യൂണിറ്റ് വൈസ് ഡയറക്ടർമാർ, ഓർഗനൈസർമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
സിജോയ് പറപ്പള്ളില്‍











