കെ.സി.സി യുടെ 2022-25 കാലഘട്ടത്തിലെ പ്രവര്‍ത്തനങ്ങളുടെ ഒന്നാം വാര്‍ഷികം ചൈതന്യ പാസ്ട്രല്‍ സെന്ററില്‍ ആഘോഷിച്ചു. അള്‍ജീരിയ ടൂണീഷ്യ അപ്പോസ്തോലിക്ക് ന്യൂണ്‍ഷ്യോ ആര്‍ച്ചുബിഷപ്പ് മാര്‍ കുര്യന്‍ വയലുങ്കല്‍ കേക്ക് മുറിച്ച് ആഘോഷത്തിന് തുടക്കം കുറിച്ചു. ബാബു പറമ്പെടുത്തുമലയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വികാരി ജനറല്‍ മൈക്കിള്‍ വെട്ടിക്കാട്ട്, ബേബി മുളവേലിപ്പുറം, ജോണ്‍ തെരുവത്ത്, കെസിസി മലബാര്‍ റീജിയണ്‍ പ്രസിഡന്റ് ജോസ് കണിയാപറമ്പില്‍, KCYL പ്രസിഡന്റ് ജോണി സ്റ്റീഫന്‍, ടോം കരികുളം, ഷിജു കൂറാനയില്‍, സാബു കരിശ്ശേരിക്കല്‍, ബിനു ചെങ്ങളം എന്നിവര്‍ പരിപാടിക്ക് ആശംസകള്‍ നല്‍കി. ഫൊറോന പ്രസിഡന്റുമാരായ ഫിലിപ്പ് പെരുമ്പളത്തുശ്ശേരില്‍, എബ്രഹാം വെളിയത്ത്, ബെന്നി ഇല്ലിക്കല്‍, എബ്രഹാം കുരീക്കോട്ടില്‍, ഷിബി പഴയമ്പള്ളി, അഡ്വ. ഷൈബി അലക്‌സ്, തങ്കച്ചന്‍ തേക്കിലക്കാട്ടില്‍ എന്നിവര്‍ ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. അഡ്വ.അജി കോയിക്കല്‍, KCYL അതിരൂപതാ ഭാരവാഹികളും മറ്റു വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങളും ആഘോഷപരിപാടിയില്‍ പങ്കെടുത്തു.











