ജോയൽ വിശാഖന്തറ കെ.സി.സി.എൻ.എ. നാഷണൽ കൺവൻഷൻ രെജിസ്ട്രേഷൻ കമ്മറ്റി ചെയർമാൻ .
ചിക്കാഗോ : വടക്കേ അമേരിക്കയിലെ ക്നാനായ കത്തോലിക്കരുടെ ദേശീയ സംഘടനയായ കെ .സി.സി.എൻ .എ .(KCCNA ) യുടെ നേതൃത്വത്തിൽ ടെക്സസിലെ സാൻ അന്റോണിയാ യിൽ വച്ച് 2024, ജൂലൈ 4 ,5 ,6 ,7 തീയതികളിൽ നടത്തപ്പെടുന്ന 15-ാമത് കെ.സി.സി.എൻ.എ. ദേശീയ ഫാമിലി കൺവൻഷന്റെ രെജിസ്ട്രേഷൻ കമ്മറ്റി ജോയൽ വിശാഖന്തറയുടെ (ചിക്കാഗോ ) നേതൃത്വത്തിൽ ചുമതലയേറ്റതായി കെ.സി.സി.എൻ.എ. നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റിയ്ക്കു വേണ്ടി പ്രസിഡന്റ് ശ്രി .ഷാജി എടാട്ടും ജനറൽ സെക്രട്ടറി അജീഷ് പോത്തൻ താമ്രത്തും അറിയിച്ചു .
അഭിലാഷ് നെല്ലാമറ്റം (ചിക്കാഗോ), റോബിൻ ഇലഞ്ഞിക്കൽ (സാൻഹൊസെ ), ആന്റൻ മ്യാലിൽ (ഹൂസ്റ്റൺ ) എന്നിവരാണ് രെജിസ്ട്രേഷൻ കമ്മറ്റി കോ-ചെയർസ് . ഇന്ത്യനാപോളിസ് കൺവൻഷൻ രേജിസ്ട്രഷൻ ചെയർ ആയിരുന്ന ഐവിൻ പീടികയിലാണ് കമ്മിറ്റി അഡ്‌വൈസർ . കൺവെൻഷന്റെ നെടുംതൂണുകളിൽ ഒന്നായി പ്രവർ ത്തിക്കേണ്ട രെജിസ്ട്രഷൻ കമ്മിറ്റിയിലേക്കു ഇത്തവണ വളരെ പ്രോഫെഷണലും ഊർജസ്വലരും ആയ ടീമിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത് .
ലോക പ്രശസ്തമായ സാൻ അന്റോണിയയിലെ റിവർവാക്കിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഹെൻട്രി ബി. ഗോൺസാലസ് കൺവൻഷൻ സെന്ററിലാണ് ഇത്തവണത്തെ ക്നാനായ ദേശീയ മാമാങ്കം അരങ്ങേറുന്നത് .
കെ.സി.സി.എൻ.എ.യിൽ അഫിലിയേറ്റ് ചെയ്തിരിക്കുന്ന 20 യൂണിറ്റ് സംഘടനകളിൽ നിന്നായി 1500 -ൽ അധികം കുടുബങ്ങൾ (5,000 ത്തോളം അംഗങ്ങൾ ) ഇത്തവണ രജിസ്റ്റർ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു . വടക്കേ അമേരിക്കയിലെ മുപ്പത്തിനായിരത്തിൽ അധികവരുന്ന ക്നാനായ കത്തോലിക്കർ ആവേശത്തോടെ ഉറ്റു നോക്കുന്ന കെ.സി.സി.എൻ.എ. കൺവൻഷന്റെ രെജിസ്ട്രേഷൻ വളരെ വേഗം പൂത്തിയാകുവാ നുള്ള സാധ്യതയേറെയാണ് .
കൺവൻഷൻ രെജിസ്ട്രേഷൻ നേരത്തെ ചെയ്യുന്നവർക്ക് ഇളവുകൾ പ്രഖ്യാപിച്ചുട്ടുണ്ട്
:ഏർലി ബേർഡ് ” ബുക്കിംഗ് ചാർജ് ഇവയാണ് .
ഏർലി ബേർഡ് ഫാമിലി $1,399 , ഏർലി ബേർഡ് സിംഗിൾ $ 429
ഏർലി ബേർഡ് ഇളവുകൾ 2024, ജനുവരി 31 നു അർദ്ധ രാത്രിക്ക് അവസാനിക്കും .
അതിനുശേഷം ഫാമിലി $1,499 , സിംഗിൾ $529 .
ഇളവുകൾ പരമാവധി പ്രയോജനപ്പെടുത്തി കൺവൻഷൻ രെജിസ്ട്രേഷൻ നേരത്തെ തന്നെ ഉറപ്പുവരുത്തുവാൻ ശ്രമിക്കണമെന്നു എക്സിക്യൂട്ടീവ് കമ്മിറ്റി അഭ്യർഥിക്കുന്നു .
കൺവൻഷൻ രെജിസ്ട്രേഷൻ വെബ്സൈറ്റ് https://convention.kccna.com/
ബൈജു ആലപ്പാട്ട് P.R.O











