Home ഇന്ത്യൻ വാർത്തകൾ പീറ്റർ കുളങ്ങര മാനവികതയുടെ കാവൽക്കാരൻ : മന്ത്രി വി.എൻ. വാസവൻ ;ഭിന്നശേഷി വിദ്യാർത്ഥികൾക്ക് വീൽ...

പീറ്റർ കുളങ്ങര മാനവികതയുടെ കാവൽക്കാരൻ : മന്ത്രി വി.എൻ. വാസവൻ ;ഭിന്നശേഷി വിദ്യാർത്ഥികൾക്ക് വീൽ ചെയറുകൾ, ഹിയറിംഗ് എയ്ഡ്സ്, മുച്ചക്ര വാഹനം നൽകുന്ന ചടങ്ങ് ഗംഭീരമായി

680
0

കോട്ടയം:പീറ്റർ കുളങ്ങര മാനവികതയുടെ സന്ദേശവാഹകനെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എൻ . വാസവൻ. ചിക്കാഗോ സോഷ്യൽ ക്ലബ്, മിഡ് വെസ്റ്റ് മലയാളി അസ്സോസിയേഷൻ, ഫോമാ ചിക്കാഗോ റീജിയൻ എന്നീ സംഘടനകൾ ചിക്കാഗോയിലെ സാമൂഹ്യ സംഘടനാ പ്രവർത്തകനായ പീറ്റർ കുളങ്ങരയുടെ നേതൃത്വത്തിൽ നൂറ് നിർദ്ധനരായ ഭിന്നശേഷി വിദ്യാർത്ഥികൾക്ക് ഇലക്ട്രിക് വീൽ ചെയറും, മുച്ചക്ര സ്കൂട്ടറും നൽകുന്ന പരിപാടിയുടെ സംസ്ഥാനതല ചടങ്ങ് കോട്ടയം ഇടയ്ക്കാട്ട് സെന്റ് ജോര്‍ജ് ക്‌നാനായ ഫൊറോന പളളിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആദ്യ വീൽ ചെയർ നൽകി അദ്ദേഹം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ചു.എത്ര നല്ല സത്കർമ്മമാണ് ഇവിടെ നടക്കുന്നത്. സമൂഹത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു വലിയ വിഭാഗത്തെ ഒപ്പം നിർത്തി അവർക്ക് ഏറ്റവും അത്യാവശ്യമായ സഹായം ചെയ്യുക എന്നത് സത്കർമ്മമാണ്. അത് ചരിത്രത്തിന്റെ ഏടുകളിൽ രേഖപ്പെടുത്തും. പീറ്റർ കുളങ്ങരയുടെ ബാങ്ക് ബാലൻസ് ഈ നന്മയുള്ള പ്രവർത്തനങ്ങളാണ്. എട്ട് മാസങ്ങൾക്ക് മുൻപ് വീൽ ചെയർ ലഭിച്ച ഫെബിൻ തോമസ് മരണപ്പെട്ടു .ഫെബിന്റെ സഹോദരിക്കായി നേഴ്സിംഗ് സ്കോളർഷിപ്പ് നൽകുവാൻ പീറ്റർ കുളങ്ങര തയാറായതിൽ മന്ത്രി അദ്ദേഹത്തെ അഭിനന്ദിച്ചു .ഈ സംരംഭത്തിൽ പങ്കാളികളായ എല്ലാ നന്മനിറഞ്ഞ വ്യക്തികളേയും സംഘടനകളേയും അഭിനന്ദിക്കുന്നതായി അദ്ദേഹം പറഞ്ഞു. തന്നെ ഏൽപ്പിച്ച കർത്തവ്യം വിവിധ സംഘടനകളുടേയും, കുടുംബങ്ങളുടേയും സഹായത്തോടെ ഭംഗിയായി സംഘടിപ്പിക്കാൻ സാധിച്ചത് ഈശ്വരാനുഗ്രഹമാണെന്ന് പീറ്റർ കുളങ്ങര സ്വാഗത പ്രസംഗത്തിൽ പറഞ്ഞു. എം.പി മാരായ തോമസ് ചാഴികാടൻ , ആന്റോ ആന്റണി,വികാരി ജനറാൾ ഫാ. തോമസ് മുളവനാൽ എന്നിവർ ആശംസകൾ അറിയിച്ചു.

തുടർന്ന് നടന്ന വീൽചെയർ , ഹിയറിംഗ് എയ്ഡ്സ് വിതരണത്തിൽ എം.എൽ. എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ , അഡ്വ. ജോബ് മൈക്കിൾ , മുൻ എം.എൽ മാരായ സ്റ്റീഫൻ ജോർജ്, രാജു ഏബ്രഹാം, സുരേഷ് കുറുപ്പ്, കോട്ടയം അതിരൂപത ചാൻസിലർ ഫാ. ജയ് മോൻ ചേന്നാകുഴി , മിഡ് വെസ്റ്റ് മലയാളി അസ്സോസിയേഷൻ വൈസ് പ്രസിഡന്റ് പോൾസൺ കുളങ്ങര,പ്രവാസി കേരളാ കോൺഗ്രസ് പ്രസിഡന്റ് ജെയ്ബു കുളങ്ങര, നിഷാ ജോസ് കെ. മാണി ,ഫൊക്കാന ലീഡർ ലീലാ മാരേട്ട്, ഫോമയുടെ ചിക്കാഗോ പ്രതിനിധി ഡോ.സാൽബി പോൾ ചേന്നോത്ത്‌ , മുൻസിപ്പൽ കൗൺസിലർമാരായ ഷേബ സുനിൽ, സോന,കേരളാ സ്‌റ്റേറ്റ് മൈനോറിറ്റി കോർപ്പറേഷൻ ഡയറക്ടർ അന്നമ്മ രാജു,ചിക്കാഗോ സോഷ്യൽ ക്ലബ് ഭാരവാഹികൾ, മിഡ് വെസ്റ്റ് മലയാളി അസ്സോസിയേഷൻ, ഫോമാ ചിക്കാഗോ റീജിയൻ എന്നീ സംഘടനകളുടെ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.ജോസ് മണക്കാട്ട് പ്രോഗ്രാമിനെകുറിച്ച് വിശദീകരിച്ചു.മിനി വിരുത്തിക്കുളങ്ങര ആയിരുന്നു കോ-ഓർഡിനേറ്റർ .ഡി.എ.ഡബ്ലിയു .എഫ് സംസ്ഥാന പ്രസിഡന്റ് സുരേഷ് കെ കെ നന്ദി പറഞ്ഞു .

Previous articleകോഴിക്കോട് : പുല്ലൂരമ്പാറ വഞ്ചിന്താനത്ത് അന്നമ്മ മാത്യു | Live Funeral Telecast Available
Next articleകെ.സി.വൈ.എൽ അതിരൂപത ഭാരവാഹികളുടെ സത്യപ്രതിജ്ഞ നടത്തപ്പെട്ടു

Leave a Reply