Home ഇന്ത്യൻ വാർത്തകൾ കെ.സി.വൈ.എൽ അതിരൂപത ഭാരവാഹികളുടെ സത്യപ്രതിജ്ഞ നടത്തപ്പെട്ടു

കെ.സി.വൈ.എൽ അതിരൂപത ഭാരവാഹികളുടെ സത്യപ്രതിജ്ഞ നടത്തപ്പെട്ടു

731
0

കോട്ടയം: 2024-25 പ്രവർത്തന വർഷത്തേക്കുള്ള ക്നാനായ കാത്തലിക് യൂത്ത് ലീഗ് അതിരൂപതാ ഭാരവാഹികളുടെ സത്യപ്രതിജ്ഞ 07-01-2024 ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് കോട്ടയം ചൈതന്യ പാസ്റ്ററൽ സെന്ററിൽ വെച്ച് നടത്തപ്പെട്ടു. കെസിസി, കെസിഡബ്ലിയു സംഘടനകളോടൊപ്പം സഭയ്ക്കും സമുദായത്തിനും ഉപകാരപ്രദമായ വളരെയധികം കാര്യങ്ങൾ ചെയ്യുവാൻ യുവജന സംഘടനയായ കെസിവൈഎൽ ന് സാധിക്കുമെന്ന് കോട്ടയം അതിരൂപതാധ്യക്ഷൻ മാർ. മാത്യൂ മൂലക്കാട്ട് അറിയിക്കുകയുണ്ടായി. അഭി .പിതാവ് നിയുക്ത ഭാരവാഹികൾക്ക് സത്യപ്രതിജ്ഞാ വാചകം ചൊല്ലി കൊടുക്കുകയും ചെയ്തു. അതിരൂപതാ വികാരി ജനറാൾ ഫാ.മൈക്കിൾ വെട്ടിക്കാട്ട്,അതിരുപതാ മുൻ പ്രസിഡൻറ് ലിബിൻ ജോസ് പാറയിൽ, അതിരൂപത പ്രസിഡൻറ് ജോണീസ് പി.സ്‌റ്റിഫൻ,അതിരൂപതാ ചാപ്ലയിൻ ഫാ. ചാക്കോ വണ്ടൻകുഴിയിൽ, ഡയറക്ടർ ശ്രി.ഷെല്ലി ആലപ്പാട്ട്, എന്നിവർ പ്രസംഗിച്ചു.


ലോകം മുഴുവനും ഉള്ള ക്നാനായ യുവതി യുവാക്കളെ ചേർത്ത് നിർത്തുന്ന ആഗോളസംഘടനയായി കെ സി വൈ എൽ നെ മാറ്റുന്നതിനു വേണ്ട ശ്രമം നടത്തും എന്ന് പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ അഭിപ്രായപ്പെട്ടു. തദവസരത്തിൽ മുൻ അതിരൂപത ഭാരവാഹികളെ അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് പിതാവ് മൊമെൻ്റോ നൽകി ആദരിച്ചു. നിയുക്ത അതിരൂപതാ സമിതിയുടെയും മുൻ അതിരൂപതാ സമിതിയുടെയും കുടുംബാംഗങ്ങളും, സിൻഡിക്കേറ്റ് അംഗങ്ങളും, മുൻകാല അതിരൂപത ഭാരവാഹികളും പരിപാടിയിൽ പങ്കെടുക്കുകയുണ്ടായി.യോഗത്തിന് മുൻ അതിരൂപത സെക്രട്ടറി ഷാരു സോജൻ സ്വാഗതം ആശംസിക്കുകയും അതിരൂപത സെക്രട്ടറി അമൽ സണ്ണി കൃതജ്ഞത അർപ്പിക്കുകയും ചെയ്തു.

കെസിവൈഎൽ അതിരൂപതാ ഭാരവാഹികൾ: പ്രസിഡൻ്റ് :ജോണീസ് പി. സ്‌റ്റിഫൻ സെക്രട്ടറി: അമൽ സണ്ണി, വൈസ് പ്രസിഡൻ്റ്: നിതിൻ ജോസ്, ജാക്‌സൺ സ്‌റ്റീഫൻ ട്രഷറർ :അലൻ ജോസഫ് ജോൺ ജോയിന്റ് സെക്രട്ടറി: ബെറ്റി തോമസ്, അലൻ ബിജു.

Previous articleപീറ്റർ കുളങ്ങര മാനവികതയുടെ കാവൽക്കാരൻ : മന്ത്രി വി.എൻ. വാസവൻ ;ഭിന്നശേഷി വിദ്യാർത്ഥികൾക്ക് വീൽ ചെയറുകൾ, ഹിയറിംഗ് എയ്ഡ്സ്, മുച്ചക്ര വാഹനം നൽകുന്ന ചടങ്ങ് ഗംഭീരമായി
Next articleKATTACHIRA | ENGAGEMENT & MYLANCHI || ALEX & RIYA ||

Leave a Reply