പയ്യാവൂര്‍: കെ.സി.സി മടമ്പം ഫൊറോന പ്രവര്‍ത്തനോദ്ഘാടനം മാര്‍ച്ച് 12 ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് പന്ന്യാല്‍ സെന്‍റ് ജൂഡ് പള്ളിയില്‍ നടക്കും. സമ്മേളനം അതിരൂപത പ്രസിഡന്‍റ് ബാബു പറമ്പടത്തുമലയില്‍ ഉദ്ഘാടനം ചെയ്യും. ഫൊറോന പ്രസിഡന്‍റ് സജി ഞരളക്കാട്ടുകുന്നേല്‍ അധ്യക്ഷത വഹിക്കും. സജീവ് ജോസഫ് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും.












