Home ഇന്ത്യൻ വാർത്തകൾ ഉഴവൂര്‍ സെന്റ് ജോവാനസ് യുപി സ്‌കൂളിന്റെ 118- മത് വാര്‍ഷികാഘോഷവും, യാത്രയയപ്പ് സമ്മേളനവും നടത്തി.

ഉഴവൂര്‍ സെന്റ് ജോവാനസ് യുപി സ്‌കൂളിന്റെ 118- മത് വാര്‍ഷികാഘോഷവും, യാത്രയയപ്പ് സമ്മേളനവും നടത്തി.

475
0

ഉഴവൂര്‍: ഉഴവൂരില്‍ ആദ്യമായി തുടക്കം കുറിച്ച വിദ്യാഭ്യാസ സ്ഥാപനമായ സെന്റ് ജോവാനസ് യുപി സ്‌കൂളിന്റെ 118 മത് വാര്‍ഷികാഘോഷവും 32
വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിന് ശേഷം സര്‍വീസില്‍ നിന്ന് വിരമിക്കുന്ന സീനിയര്‍ അധ്യാപിക ജെസ്സി എബ്രഹാമിന് യാത്രയയപ്പ്
സമ്മേളനവും ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് പാരീഷ് ഹാളില്‍ വര്‍ണ്ണാഭമാര്‍ന്ന ചടങ്ങുകളോടെ സംഘടിപ്പിച്ചു. കോട്ടയം കോര്‍പ്പറേറ്റ് എജുക്കേഷണല്‍ ഏജന്‍സിയുടെ സെക്രട്ടറി റവ.ഡോ.തോമസ് പുതിയകുന്നേലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുസമ്മേളനം അഡ്വക്കേറ്റ് മോന്‍സ്
ജോസഫ്എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ഫൊറോന പള്ളി വികാരി റവ.ഫാ. തോമസ് ആനിമൂട്ടില്‍ അനുഗ്രഹ പ്രഭാഷണവും, രാമപുരം എ.ഇ.ഒ. കെ.കെ. ജോസഫ് മുഖ്യ പ്രഭാഷണവും നടത്തി. ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണിസ് പി. സ്റ്റീഫന്‍, ഗ്രാമപഞ്ചായത്ത് അംഗം കെ.എം. തങ്കച്ചന്‍, എം പി ടി എ പ്രസിഡന്റ് ദീപ സുദീപ് എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി.അസിസ്റ്റന്റ് വികാരി ഫാ. എല്‍ബിന്‍ തിരുനെല്ലിപ്പറമ്പില്‍ കുട്ടികള്‍ക്കുളള വിവിധഎന്‍ഡോവ്‌മെന്റുകള്‍ വിതരണം ചെയ്തു. സര്‍വീസില്‍ നിന്നും വിരമിക്കുന്ന സീനിയര്‍ അദ്ധ്യാപിക ജെസി അബ്രാഹത്തിനെ പൊന്നാടയണിയിച്ച് ആദരിച്ച് റവ.ഡോ.തോമസ് പുതിയകുന്നേല്‍ മെമന്റോയും നല്‍കി. സ്‌കൂള്‍ മാനേജര്‍ റവ. സി. മത്തിയാസ് എസ്.വി.എം. ഹെഡ്മിസ്ട്രസ് റവ. സി. പ്രദീപ എസ് വി എം, സ്റ്റാഫ് സെക്രട്ടറി ജോസിനി സി. ബേബി, സ്‌കൂള്‍ ലീഡര്‍ കുമാരി എയ്ഞ്ചലിന ആര്‍ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു. ജെസി അബ്രാഹം മറുപടി പ്രസംഗവും നടത്തി.
സമ്മേളനാനന്തരം കുട്ടികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറിയത് കാണികളെ ആവേശഭരിതമാക്കി.

Previous articleഏറ്റുമാനൂര്‍ സെന്റ് ജോസഫ്‌സ് ക്‌നാനായ പളളിയില്‍ വി.യൗസേപ്പിതാവിന്റെ മരണത്തിരുന്നാളും ഊട്ടുനേർച്ചയും മാർച്ച് 19 ന്
Next articleകെ.സി.സി മടമ്പം ഫൊറോന പ്രവര്‍ത്തനോദ്ഘാടനം മാര്‍ച്ച് 12 ഞായറാഴ്ച

Leave a Reply