സാന്‍ഹൊസെ: കെസിസിഎന്‍എ യുടെ 15-ാമത് ഫാമിലി കണ്‍വന്‍ഷന്‍ സാന്‍ അന്‍റോണിയോയില്‍ 2024 ജൂലൈ 4, 5, 6, 7 തീയതികളില്‍ നടത്താന്‍ കെസിസിഎന്‍എ തീരുമാനിച്ചു. കണ്‍വന്‍ഷന്‍റെ കിക്കോഫ് കെസിസിഎന്‍എയുടെ പല യൂണിറ്റുകളിലും അതിശക്തമായും അത്യന്തം വിജയകരമായും നടന്നുവരുന്നു. സാന്‍ഹൊസെ കെസിസിഎന്‍സിയുടെ ക്രിസ്മസ് ആഘോഷവും കെസിസിഎന്‍എയുടെ 2024 കണ്‍വന്‍ഷന്‍ കിക്കോഫും ഡിസംബര്‍ 16-ന് വൈകുന്നേരം ഫാ. ജെമി പുതുശ്ശേരിയുടെ വിശുദ്ധ കുര്‍ബാനയോടെ തുടങ്ങി. ഡിന്നറോടും വിവിധങ്ങളായ കലാപരിപാടികളോടും കൂടി കണ്‍വന്‍ഷന്‍റെ കിക്കോഫ് അതിഗംഭീരമായി വളരെ വിജയകരമായി നടത്തുവാന്‍ സാധിച്ചു. അതിനു നേതൃത്വം കൊടുത്ത കെസിസിഎന്‍സി പ്രസിഡണ്ട് ഷിബു പ്ലാക്കാട്ട്, സെക്രട്ടറി അനീഷ് പുതുപറമ്പില്‍, കെസിസിഎന്‍എയുടെ എക്സി. വൈസ് പ്രസിഡണ്ട് ജിപ്സണ്‍ പുറയംപള്ളില്‍, കെസിസിഎന്‍എ ജന. സെക്രട്ടറി അജിഷ് താമരത്ത്, വെസ്റ്റേണ്‍ റീജിയന്‍ ആര്‍വിപി ജോസ് പുത്തന്‍പുരയില്‍ എന്നിവര്‍ നിലവിളക്കു കൊളുത്തി ഉദ്ഘാടനം നടത്തുകയും ചെയ്തു. മെഗാ, ഗ്രാന്‍ഡ് സ്പോണ്‍സേഴ്സായി ധാരാളം കുടുംബങ്ങള്‍ കിക്കോഫില്‍ പങ്കെടുത്തു.
ജിപ്സണ്‍ പുറയംപള്ളില്‍ കണ്‍വന്‍ഷന്‍റെ വിശദവിവരങ്ങള്‍ നല്കി എല്ലാവരെയും സ്വാഗതം ചെയ്തു സംസാരിച്ചു. അജിഷ് താമരത്ത് ആശംസാപ്രസംഗവും ജോസ് പുത്തന്‍പുരയില്‍ കണ്‍വന്‍ഷനിലേക്ക് രജിസ്റ്റര്‍ ചെയ്യാന്‍ ആളുകളെ ആഹ്വാനം ചെയ്യുകയും ചെയ്തു. കെസിസിഎന്‍സി കമ്യൂണിറ്റിയില്‍ നിന്ന് വളരെയധികം സ്പോണ്‍സേഴ്സ് മുമ്പോട്ടു വരുകയുണ്ടായി. ധാരാളം ഫാമിലി രജിസ്ട്രേഷന്‍സുമായി സാന്‍ അന്‍റോണിയോ കണ്‍വന്‍ഷന്‍ വളരെ വിജയകരമായി നടത്തുവാന്‍ കെസിസിഎന്‍എക്ക് സാധിക്കും. അതിന്‍റെ വിജയത്തിനായി കെസിസിഎന്‍എ പ്രസിഡണ്ട് ഷാജി എടാട്ടും എക്സിക്യൂട്ടീവ് കമ്മിറ്റിയും എല്ലാ യൂണിറ്റുകളുമായി ചേര്‍ന്ന് കഠിനാദ്ധ്വാനം ചെയ്യുകയാണ്. കെസിസിഎന്‍സി പ്രസിഡണ്ട് ഷിബു പ്ലാക്കാട്ട് എല്ലാവിധ സഹായസഹകരണങ്ങളും ധാരാളം രജിസ്ട്രേഷനുകളും കെസിസിഎന്‍എയുടെ കണ്‍വന്‍ഷന് ഈ യൂണിറ്റില്‍ നിന്ന് വാഗ്ദാനം ചെയ്യുകയുണ്ടായി. കെസിസിഎന്‍എ എക്സിക്യൂട്ടീവ് ടീം കെസിസിഎന്‍സിയുടെ പ്രവര്‍ത്തനങ്ങള്‍ക്കും സഹായ സഹകരണങ്ങള്‍ക്കും പ്രത്യേകം നന്ദി പറയുകയും ചെയ്തു.











