കോട്ടയം : ക്‌നാനായ വിമെന്‍സ് അസോസിയേഷന്റെ അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള പുതിയ അതിരൂപതാ ഭാരവാഹികളെ തെരഞ്ഞെടുത്തു. അതിരൂപതയിലെ എല്ലാ യൂണിറ്റുകളില്‍ നിന്നും പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ ചൈതന്യയില്‍ ഒരുമിച്ചു ചേര്‍ന്നാണ് തെരഞ്ഞെടുപ്പ് നടത്തിയത്. അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, മലബാര്‍ റീജിയണല്‍ ചാപ്ലെയിന്‍ ഫാ. ജോയി കട്ടിയാങ്കല്‍ എന്നിവര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി. ഷൈനി സിറിയക് ചൊള്ളമ്പേല്‍ (പയസ്മൗണ്ട്) പ്രസിഡന്റായും, സില്‍ജി സജി പാലക്കാട്ട് (കിടങ്ങൂര്‍) ജനറല്‍ സെക്രട്ടറിയായും, ലൈലമ്മ ജോമോന്‍ പാറശ്ശേരിയില്‍ (മകുടാലയം) ട്രഷററായും, വൈസ് പ്രസിഡന്റുമാരായി ബീന ബിജു കാവനാല്‍ (കരിങ്കുന്നം) ബിന്‍സി ഷിബു മാറികവീട്ടില്‍ (മടമ്പം) എന്നിവരും, ജോയിന്റ് സെക്രട്ടറിമാരായി ലീന ലൂക്കോസ് മറ്റത്തിപ്പറമ്പില്‍ (കത്തീഡ്രല്‍) സിമി ജോഷി ചെമ്പകത്തടത്തില്‍ (ഒടയംചാല്‍) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. അതിരൂപതാ എക്‌സിക്യൂട്ടീവിന്റെ ഭാഗമായി അനി തോമസ് മണലേല്‍ (പൂഴിക്കോല്‍) ഏലിയാമ്മ ലൂക്കോസ് പുതുമായില്‍ (കാക്കനാട്) എന്നിവര്‍ സീറോ മലബാര്‍ മാതൃവേദി പ്രതിനിധികളായും തെരഞ്ഞെടുക്കപ്പെട്ടു.












