ബൈബിൾ ഞായറാഴ്ചയായ 2023 ഡിസംബർ 17 ന് കെ.സി.ബി സി. ആഹ്വാനം ചെയ്തിരുന്ന സമ്പൂർണ്ണ ബൈബിൾ പാരായണം മണ്ണൂർ മറ്റക്കര സെന്റ് ജോർജ് ക്നാനായ കത്തോലിക്ക പളളിയിൽ വൈകുന്നേരം നാലു മുതൽ അഞ്ച് വരെയുള്ള സമയത്ത് ഇടവക വികാരി റവ.ഫാദർ സിറിയക്ക് മറ്റത്തിലിന്റെയും, സിസ്റ്റേഴ്സിന്റെയും, വിശ്വാസ പരിശീലകരുടെയും, വിവിധ സംഘടനാ നേതാക്കളും ഉൾപ്പെടെ നൂറു പേരുടെ പങ്കാളിത്തത്തോടെ നടത്തി. കൊച്ചു കുട്ടികൾ മുതൽ വിവിധ പ്രായത്തിലുള്ളവർ വികാരി അച്ചനൊപ്പം അവർക്ക് അനുവദിക്കപ്പെട്ട ബൈബിൾ ഭാഗം ഒരു മണിക്കൂറിൽ വായിച്ച്, ഇടവകയിലെ സമ്പൂർണ്ണ ബൈബിൾ വായന സാധ്യമാക്കിയത് സംതൃപതിയുടെ അനുഭവമായി. KCC – KCWA സംഘടനകൾ സംയുക്തമായി സമ്പൂർണ്ണ ബൈബിൾ പാരായണത്തിന് നേതൃത്വം നൽകി.












