ഡിട്രോയിറ്റ് സെ.മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ പാരീഷ് ഡേ ആഘോഷിച്ചു. ഡിസംബർ 2 നു ശനിയാഴ്ച്ച ഡിട്രോയിറ്റ് സെ.മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ പാരീഷ് ഡേ ആഘോഷിച്ചു. 5 മണിക്ക് ഇടവക വികാരി റെവ.ഫാ .ജോസെഫ് തറയ്ക്കൽ വിശുദ്ധ കുർബ്ബാന അർപ്പിച്ചു ആരംഭിച്ചു. കലാപരിപാടികളുടെ ആരംഭത്തിൽ റെവ.ഫാ.ജോസെഫ് തറയ്ക്കൽ സ്വാഗതം ആശംസിച്ചു, ലീജിയൻ ഓഫ് മേരീ റിപ്പോർട്ട് റ്റിട്സി വലിയപറമ്പിൽ, സെ.ജോസെഫ് കൂടാരയോഗം റിപ്പോർട്ട് ഫിലിപ്സൺ താന്നിച്ചുവട്ടിൽ, സെ സ്റ്റീഫൻസ് കൂടാരയോഗം റിപ്പോർട്ട് മാത്യൂ ചെമ്പോല, സേക്രഡ് ഹാർട്ട് കൂടാരയോഗം റിപ്പോർട്ട് സനീഷ് വലിയപറമ്പിൽ, സൺഡേ സ്കൂൾ റിപ്പോർട്ട് സിമി തൈമാലിൽ (DRE ), മിഷൻ ലീഗ് റിപ്പോർട്ട് സെറീന കണ്ണച്ചാൻപറമ്പിൽ എന്നിവർ അവതരിപ്പിച്ചു. കെ.സി.എസ് ഡിട്രോയിറ്റ് വിൻഡ്സർ സംഘടനയെ പ്രതിനിധീകരിച്ചു പ്രസിഡന്റ് സജി മരങ്ങാട്ടിൽ ആശംസ അർപ്പിച്ചു . അനു മൂലക്കാട്ട് ,ഏയ്ഞ്ചൽ തൈമാലിൽ ,സെറീന കണ്ണച്ചാൻപറമ്പിൽ ,ജെയ്ഡൻ എരുമത്തറ എന്നിവർ എം.സീ. മാരായിരിന്നു .ഇടവക വികാരി റെവ. ഫാ.ജോസെഫ് തറയ്ക്കൽ കൈക്കാരന്മാരായ തോമസ് ഇലക്കാട്ട്, ഫിലിപ്പ് ചിറയിൽ മ്യാലിൽ പാരീഷ് കൗൺസിൽ അംഗങ്ങൾ അനു കണ്ണച്ചാൻപറമ്പിൽ അനു മൂലക്കാട്ട്, ഏയ്ഞ്ചൽ തൈമാലിൽ, എന്നിവരുടെ അക്ഷീണമായ നേത്രുത്വവും പരിശ്രമവുമാണ് പാരീഷ്ഡേ മനോഹരമായത്. പ്രോഗ്രാം കോർഡിനേറ്റർ അനു കണ്ണച്ചാൻപറമ്പിൽ കൃതജ്ഞത പറഞ്ഞു. തുടർന്ന് സ്നേഹ വിരുന്നും നടത്തപ്പെട്ടു .

ജെയിസ് കണ്ണച്ചാൻപറമ്പിൽ (P.R.O)











